സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ല ; ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി ബീന ആന്റണി

'They say I'm a woman who cheats'; Beena Antony

ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇടരുതെന്നും ബീന ആന്റണി

നടി ബീന ആന്റണി ബിജെപിയില്‍ ചേരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് നടി. തന്റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ലെന്നും ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇടരുതെന്നും ബീന ആന്റണി പറഞ്ഞു. തനിക്ക് ഒരു അജണ്ടയുമില്ല എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ നടി വ്യക്തമാക്കി.

tRootC1469263">

'എന്റെ സ്വപ്നത്തില്‍ പോലും അത്തരം ചിന്തയില്ല. ആരോ ലൈക്കിനും ഷെയറിനും വേണ്ടി പടച്ചു വിടുന്നത്. നമ്മള്‍ കലാകാരന്മാരാണ് അങ്ങനെ പോയ്‌ക്കൊണ്ടിരിക്കുകയാണ്. കോളേജ് കാലത്ത് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. കലാകാരിയായതിന് ശേഷം സമൂഹത്തിന് നന്മ ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ഇടരുത്. ഒരു അജണ്ടയുമില്ല. അതുകൊണ്ട് ആരും വിശ്വസിക്കരുത്', ബീന ആന്റണിയുടെ വാക്കുകള്‍.

Tags