ഞാന്‍ അഭിനയിച്ചതല്ല, ശരിയ്ക്കും ബോധം പോയതാണ് ; മാളൂട്ടി സിനിമയെ കുറിച്ച് നടി ഉര്‍വ്വശി

urvashi

കുട്ടി എങ്ങനെ വീഴും, കുഴിക്കുള്ളില്‍ വീണാല്‍ എങ്ങനെ എടുക്കും എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു എനിക്ക്

മലയാളികള്‍ നെഞ്ചിടിപ്പോടെ കണ്ട ചിത്രമാണ് മാളൂട്ടി. ആ സിനിമയെ കുറിച്ച് നടി ഉര്‍വ്വശി പറയുന്ന വാക്കുകളിങ്ങനെയാണ്.
'മാളൂട്ടി എന്ന സിനിമയില്‍ കുട്ടി കുഴല്‍ കിണറില്‍ വീഴുന്ന സീനുണ്ട്. എനിക്കത് കണ്ടിട്ട് ഭയങ്കര പേടിയായ ഒരു സിനിമയാണ്. കാരണം ആ കുട്ടിയെ വെച്ച് സീന്‍ എടുക്കുകയാണ് നാല് വയസ്സേ ഉള്ളൂ അതിന്. ആ സിനിമ ഷൂട്ട് ചെയ്തു കഴിഞ്ഞാല്‍ ഉടനെ അതിന്റെ അച്ഛന്‍ ആ കുട്ടിയെ അഞ്ജലി എന്ന് പറഞ്ഞ പടത്തിന്റെ റിഹേഴ്സല്‍ കൊടുക്കുകയാണ്. ബുദ്ധിയില്ലാത്ത ഒരു കുഞ്ഞ് ഒന്നാമത്തത് വളരെ കുഞ്ഞാണത്. ആ സീന്‍ ഷൂട്ട് നടന്ന സമയത്ത് ഓടി വന്ന് കമിഴ്ന്ന് വീഴണമെന്ന് പറഞ്ഞാല്‍ കുട്ടി ഓടി വന്ന് വീണ് ചെയ്യും. പക്ഷെ മാളൂട്ടിയില്‍ എടുത്തിരിക്കുന്നത് ഒരു കുട്ടിക്ക് വീഴാന്‍ മാത്രം പാകത്തിനുള്ള ഒരു ഇടുങ്ങിയ കുഴിയാണ്. ഇതില്‍ എങ്ങനെ ആ കുട്ടി വീഴും അഭിനയിക്കും എന്നൊക്കെ ഞാന്‍ ചിന്തിച്ചു. ആ ഷോട്ട് എടുക്കുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് ഇടിക്കുകയായിരുന്നു.
കുട്ടി എങ്ങനെ വീഴും, കുഴിക്കുള്ളില്‍ വീണാല്‍ എങ്ങനെ എടുക്കും എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു എനിക്ക്. സീനില്‍ അഭിനയിക്കുമ്പോള്‍ പോലും ആ ടെന്‍ഷന്‍ എന്റെ മുഖത്ത് ഉണ്ടായിരുന്നു. അറിയാതെ ബോധം കെടുന്ന സീനുണ്ട് സിനിമയില്‍. അത് അഭിനയിച്ചതല്ല ഇതെല്ലാം കണ്ട് ബോധം കെടുന്ന അവസ്ഥയിലായിരുന്നു ഞാന്‍. കുട്ടി കുഴിയില്‍ വീഴുകയാണല്ലോ എന്നോര്‍ത്തുള്ള പരവേശവും വെപ്രാളവും ആയിരുന്നു എനിക്ക്. കുഴല്‍ കിണറില്‍ വീഴുന്ന സീന്‍ എടുക്കാനായി ഒരു കുഴി ആദ്യം കുത്തി കരിയില എല്ലാം ഇട്ട് മൂടി വെച്ചിരുന്നു. ആ കുഴി എവിടെയാണെന്ന് കുട്ടി കണ്ടിരുന്നു.

tRootC1469263">

അതുകൊണ്ട് തന്നെ ഷോട്ട് എടുക്കുന്ന സമയത്ത് ഓടി വന്നാലും കുഴിയുടെ അടുത്ത് എത്തുമ്പോള്‍ കുട്ടി കോണ്‍ഷ്യസാകും. വീഴുകയില്ല.അങ്ങനെ ഒരുപാട് ടേക്ക് ആയപ്പോള്‍ കുട്ടിയെ അറിയിക്കാതെ മറ്റൊരു കുഴിയെടുത്ത് അവിടെ വെച്ച് ഷൂട്ട് ചെയ്തു. കുഞ്ഞിന്റെ അച്ഛനേയും കൂടി ഉള്‍പ്പെടുത്തിയാണ് അവര്‍ ഇതെല്ലം പ്ലാന്‍ ചെയ്തത്. അങ്ങനെ കുട്ടി കുഴിയിലേക്ക് വീണു. ആ രംഗം കണ്ടതും ഞാന്‍ പിറകില്‍ ഇരുന്ന് നിലവിളിയായിരുന്നു. തലയൊക്കെ കറങ്ങുന്നത് പോലെ തോന്നി. ആ കുഞ്ഞിന്റെ അച്ഛന് ഒരു സ്വര്‍ണ്ണ കപ്പ് എടുത്ത് കയ്യില്‍ കൊടുക്കണം.
ആ സിനിമ നന്നാവാന്‍ വേണ്ടി ആ മനുഷ്യന്‍ ചെയ്ത ത്യാ?ഗം അത്രത്തോളമാണ്. കുഴിയിലേക്ക് വീണശേഷം കുഞ്ഞ് കുറച്ച് സമയത്തേക്ക് അനങ്ങിയില്ല. കുഞ്ഞിനെ പുറത്തെടുത്തു. ജഡം വരുന്നത് പോലെയായിരുന്നു അപ്പോള്‍ കുഞ്ഞ്. കണ്ണ് തുറിപ്പിച്ച് ഇരിക്കുകയാണ് ഒരു അനക്കവുമില്ല. കുഞ്ഞ് മരിച്ചെന്ന് ഞാന്‍ കരുതി. പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാന്‍ അയാളെ ചീത്ത വിളിച്ചു, കണ്ണില്‍ ചോര ഇല്ലാത്ത മഹാപാപികള്‍ എന്ന് വരെ പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവന്ന് ശരീരത്തിലൊക്കെ തടവി വെള്ളം തളിച്ച് പത്ത് മിനിറ്റ് കഴിഞ്ഞശേഷമാണ് അതൊന്ന് കരഞ്ഞത്. ഇപ്പോള്‍ പറയുമ്പോഴും എനിക്ക് നെഞ്ച് ഇടിക്കും,' ഉര്‍വശി പറഞ്ഞു.

Tags