'ഞാന്‍ നിങ്ങളെ ഭാര്യാ ഭര്‍ത്താക്കന്‍മാരായി പ്രഖ്യാപിക്കുന്നു...'; അഹാന- നിമിഷ് വിവാഹത്തില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

ahana

എന്റെ വിവാഹ വിഡിയോയുടെ പശ്ചാത്തല സംഗീതം ഇതായിരിക്കുമെന്ന്', അഹാന കുറിച്ചു.

അഹാന കൃഷ്ണ-നിമിഷ രവി വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ച് ദുല്‍ഖര്‍ സല്‍മാന്‍. രണ്ടു പേരേയും ദമ്പതിമാരായി ദുല്‍ഖര്‍ പ്രഖ്യാപിക്കുന്നതും വധുവിനെ ഇനി ചുംബിക്കാം എന്നുപറയുന്നതുമെല്ലാം വിഡിയോയില്‍ കാണാം. അഹാന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ വീഡിയോ പങ്കുവെച്ചത്.

'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും 13.09.2026 - എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി. എന്റെ പ്രിയപ്പെട്ട ഗോവിന്ദ് വസന്ത, 'തോന്നല്‍' സംഗീതത്തിന്റെ വെഡ്ഡിംഗ് വേര്‍ഷന്‍ ഒരുക്കി നല്‍കിയതിന് നന്ദി. അഞ്ചു വര്‍ഷം മുന്‍പ് നിങ്ങള്‍ എനിക്ക് ഇതിന്റെ റഫ് ട്രാക്ക് അയച്ചു തന്ന ആ നിമിഷം തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, എന്റെ വിവാഹ വിഡിയോയുടെ പശ്ചാത്തല സംഗീതം ഇതായിരിക്കുമെന്ന്', അഹാന കുറിച്ചു.

തന്റെ മനസ്സിലുള്ള ആശയം തുറന്നു പറയുന്നതിന് മുന്‍പ് തന്നെ, സ്റ്റേജില്‍ ഒരു മരം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഡെക്കോര്‍ ടീം അവതരിപ്പിച്ചത് അഹാനയെ അമ്പരപ്പിച്ചു. റെഡ് ഡോട്ട് ഇവന്റ്സ് ആണ് മനോഹരമായ ഈ ആശയം പൂര്‍ണതയിലെത്തിച്ചത്. മരത്തിന്റെ സൂക്ഷ്മമായ രൂപകല്‍പ്പനയും അതിനുചുറ്റുമുള്ള അലങ്കാരങ്ങളും അഹാന ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി അവര്‍ സാക്ഷാത്കരിച്ചു. വിവാഹ വിഡിയോയ്‌ക്കൊപ്പമാണ് തന്റെ വിവാഹം സ്വപ്നതുല്യമാക്കി തീര്‍ത്തവരോട് അഹാന നന്ദി പറഞ്ഞിരിക്കുന്നത്.

Tags