'പരാശക്തിയുടെ ഷൂട്ടിങ് കഴിയുന്ന ദിവസം ഞാന്‍ കരഞ്ഞു.. ശ്രീലീല
ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്
നിരവധി തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ശ്രീലീല. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള ശ്രീലീലയുടെ സിനിമ. നടിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി. സിനിമയുടെ ഷൂട്ട് തീര്‍ന്ന ദിവസം താന്‍ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താന്‍ ഇഴുകിച്ചേര്‍ന്നെന്നും നടി പറഞ്ഞു.
tRootC1469263">'പരാശക്തിയുടെ ഷൂട്ടിങ് കഴിയുന്ന ദിവസം ഞാന്‍ കരഞ്ഞു. അതൊരു ഫീലിങ് ആണ് നിങ്ങള്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ആ സെറ്റുമായി ഞാന്‍ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്. ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി. ഇതിന്റെ രണ്ടാം ഭാഗം എടുക്കുമോ എന്ന് പോലും ചിന്തിച്ചു. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും ആദ്യത്തേത് വളരെ സ്പെഷ്യലായി കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആദ്യത്തെ തമിഴ് സിനിമ എന്ന നിലയിലും പരാശക്തി എനിക്കൊരു ഇമോഷണല്‍ കണക്ഷനാണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ തുടങ്ങിയവര്‍ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സും മറക്കാന്‍ കഴിയാത്തതാണ്', നടിയുടെ വാക്കുകള്‍.
സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില്‍ ആക്ഷന്‍ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും അഥര്‍വയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്.
.jpg)


