'ആ സിനിമ കണ്ട ശേഷം ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല...'; ശിവരാജ്കുമാര്‍

shivarajkumar

സിനിമ തന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുവെന്നും, ചിത്രം കഴിഞ്ഞിട്ടും ആ വൈകാരിക നിമിഷം മനസ്സില്‍ തങ്ങിനില്‍ക്കുകയാണെന്നും നടന്‍ വ്യക്തമാക്കി.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രം കണ്ട് വൈകാരികമായി പ്രതികരിച്ച് കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്‍. സിനിമ തന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുവെന്നും, ചിത്രം കഴിഞ്ഞിട്ടും ആ വൈകാരിക നിമിഷം മനസ്സില്‍ തങ്ങിനില്‍ക്കുകയാണെന്നും നടന്‍ വ്യക്തമാക്കി.

'ഞാന്‍ അടുത്തിടെയാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കണ്ടത്. ചിത്രം കണ്ടു കഴിഞ്ഞ് ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. എന്റെ അച്ഛനമ്മമാരെയും കുടുംബത്തെയുമാണ് അത് ഓര്‍മ്മിപ്പിച്ചത്. അതോര്‍ത്ത് കണ്ണീരോടെയാണ് ഞാന്‍ അവിടെ കിടന്നത്. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്', ശിവരാജ്കുമാര്‍ പറഞ്ഞു. ഭാവിയില്‍ ഇതുപോലൊരു വൈകാരിക ചിത്രം ചെയ്യാനുള്ള ആഗ്രഹവും നടന്‍ പങ്കുവെച്ചു

Tags