20 ലക്ഷം കടം വാങ്ങിയിട്ട് തിരിച്ചുതന്നില്ല, ധര്‍മ്മജന്റെ കൈയില്‍ നിന്നും പണം കൈപ്പറ്റി', ബാദുഷയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹരീഷ് കണാരന്‍

kanaran

എന്റെ വീട് പുതുക്കി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് ബാദുഷയോട് ആദ്യമായി തന്റെ കൈയില്‍ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് ചോദിക്കുന്നത്.

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറുമായ ബാദുഷയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഹരീഷ് കണാരന്‍. 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരിച്ചുനല്‍കിയതെന്ന് ഹരീഷ് കണാരന്‍ പറഞ്ഞു.

2018 ല്‍ റിലീസായ കല്യാണം എന്ന സിനിമ മുതലാണ് പ്രൊഡക്ഷന്‍ ഡിസൈനറും നിര്‍മ്മാതാവുമായ എന്‍ ബാദുഷ് മറ്റ് സിനിമകള്‍ക്ക് വേണ്ടി എന്റെ ഡേറ്റ് മാനേജ് ചെയ്ത് തുടങ്ങിയത്. 2014 മുതല്‍ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഹാസ്യ റോളുകള്‍ ലഭിച്ചിരുന്നു. അന്ന് എന്റെ ഡേയ്റ്റുകള്‍ മാനേജ് ചെയ്യാമെന്ന് പറഞ്ഞ് ബാദുഷ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു.

tRootC1469263">

ഞാന്‍ പ്രധാനവേഷത്തിലെത്തിയ കള്ളന്‍ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഒബ്റോണ്‍ മാളിന് സമീപത്തുള്ള ഒരു സ്ഥലത്തിന്റെ റജീസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തനിക്ക് അത്യാവശ്യമായി 20 ലക്ഷം രൂപ തരണമെന്നും സ്ഥലത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞാല്‍ ഉടന്‍ ആ പണം തിരിച്ച് തരാമെന്നും പറഞ്ഞ് ബാദുഷ എന്നോട് 20 ലക്ഷം രൂപ കടമായി ആവശ്യപ്പെടുന്നത്. എച്ച് ഡി എഫ് സി ബാങ്ക് വഴി അക്കൗഡ് ട്രാന്‍സര്‍ വഴിയാണ് പണം കൈമാറിയത്. പണം കൈ പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും ബാദുഷ പണം തിരികെ നല്‍കിയില്ല. സമാനമായ ആവശ്യം പറഞ്ഞ് ധര്‍മ്മജന്റെ കൈയില്‍ നിന്നും ബാദുഷ ഈ കാലയളവില്‍ പണം വാങ്ങിയിരുന്നു.
തുടര്‍ന്ന് കോവിഡ് മഹാമാരി പടരുകയും ലേക്ഡൗണ്‍ സംഭവിക്കുകയും ചെയ്തു. ലേക്ഡൗണ്‍ സമയത്ത് ബാദുഷയുടെ നേതൃത്വത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണ കിറ്റ് വിതരണവും ടെവിഷന്‍ വിതരണവും ചെയ്തിരുന്നു. ഇവ രണ്ടിനും വേണ്ടി ഒരു ലക്ഷം രൂപ ഞാന്‍ ബാദുഷയ്ക്ക് നല്‍കിയിരുന്നു. കോവിഡിന് ബാദുഷ നടത്തിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഒരു ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ കമ്മീഷന്‍ ബാദുഷയ്ക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു. പക്ഷേ മറ്റുള്ളവരുടെ പണം സമാഹരിച്ചാണ് ബാദുഷ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2019 ല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷഫീര്‍ സേട്ടിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ബാദുഷ എന്നില്‍ നിന്ന് അന്‍പതിനായിരം രൂപ വാങ്ങിയിരുന്നു.

എന്റെ വീട് പുതുക്കി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് ബാദുഷയോട് ആദ്യമായി തന്റെ കൈയില്‍ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് ചോദിക്കുന്നത്. അപ്പോള്‍ ബാദുഷ നിര്‍മ്മിക്കുന്ന വെടിക്കെട്ട് എന്ന സിനിമ റിലീസിന് തയ്യാറെടുക്കവയായിരുന്നു . വെടിക്കെട്ട് ഇറങ്ങിയാല്‍ വലിയ വിജയമാവുമെന്നും പണം തിരികെ നല്‍ക്കുമെന്നുമാണ് ബാദുഷ മറുപടി നല്‍കിയത്. എന്നാല്‍ വെടിക്കെട്ട് വലിയ സാമ്പത്തിക വിജയമാവാത്തതിനാല്‍ ആ കാരണം പറഞ്ഞ് വീണ്ടും ബാദുഷ പണം തിരികെ നല്‍കുന്നതിന് കാലാവധി ചോദിച്ചു. പിന്നീട് ഒരുപാട് തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ബാദുഷയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം ഇടവേള ബാബുവിനോട് ഞാന്‍ പങ്കുവയ്ക്കുന്നത്. ഇടവേള ബാബുവിനോട് ഈ വിഷയം അവതരിപ്പിച്ചത് മനസ്സിലാക്കിയ ബാദുഷ ചെറിയൊരു തുക തിരിച്ച് നല്‍കിയിരുന്നു.

എന്നാല്‍ ഈ സംഭവത്തിന് ശേഷം എന്നെ തേടി സിനിമകള്‍ എത്താതെയായി. എന്റെ ഡെയ്റ്റുകള്‍ക്കായി വിളിക്കുന്നവരെ ഡെയ്റ്റില്ല എന്ന് പറഞാണ് ബാദുഷ മടക്കുകയായിരുന്നു. എ ആര്‍ എം എന്ന സിനിമ സംവിധാന ചെയ്ത ജിതിന്‍ ലാലിനൊപ്പം ഞാന്‍ ഗോഥ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോഴെ എആര്‍എമ്മില്‍ ഞാന്‍ ഉണ്ടാവണമെന്ന് ജിതിന്‍ ഹരീഷിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രകാരം എആര്‍എം എന്ന സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ നാല്‍പ്പത് ദിവസത്തെ ഡെയ്റ്റും ബാദുഷ വഴി കരാര്‍ ആക്കിയിരുന്നു. തുടര്‍ന്ന് ഷൂട്ടിങ്ങ് തുടങ്ങിയപ്പോള്‍ സംവിധായകന്‍ ജിതിനേയും ടൊവിനോയെയും ഞാന്‍ ഫോണ്‍ വിളിച്ചിട്ട് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ് ബാദുഷ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സമാനമായി പല സിനിമകളില്‍ നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. ഒടുവില്‍ അടുത്തിടെ ഒരു അവാര്‍ഡ് നിശയില്‍ നിന്ന് മടങ്ങവേ ടൊവിനോ വഴിയാണ് ഞാന്‍ സത്യങ്ങള്‍ തിരിച്ചറിയുന്നത്. അമ്മയില്‍ നിന്നും സന്തോഷ് കീഴാറ്റൂര്‍, ജോയ് മാത്യു എന്നിവര്‍ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അമ്മയുടെയും മറ്റ് സംഘടനകളുടെയും ഇടപെടല്‍ വിലയിരുത്തി, ഇനിയും ബാദുഷയില്‍ നിന്നും പണം തിരികെ കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങാനാണ് തീരുമാനം.

Tags