'ആ നഗ്‌ന വീഡിയോയില്‍ ഉള്ളത് ഞാന്‍ അല്ല, കാണാന്‍ ഇടയായാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യുക'; ശാലിനി പാണ്ഡെ
'ഇത്തരം ദുരുപയോഗത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു.
തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ നടി ശാലിനി പാണ്ഡെ രംഗത്ത്. താന്‍ നടത്തിയ വിദേശ യാത്രയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിലൊരു വിഡിയോയാണ് എഐയുടെ സഹായത്തോടെ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നത്. വൈറലാകുന്ന വീഡിയോയില്‍ അര്‍ധനഗ്‌നയായാണ് ശാലിനിയെത്തുന്നത്. ഇതിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി.
'എന്റെ പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നെ വ്യാജ-എഐ ജനറേറ്റഡ് വീഡിയോയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആ വീഡിയോ പൂര്‍ണമായും വ്യാജ നിര്‍മ്മിതമാണ്...അതിലുള്ളത് ഞാനല്ല. സാങ്കേതിക വിദ്യയെ വ്യക്തികളെ ടാര്‍ജറ്റ് ചെയ്യാനും വേദനിപ്പിക്കാനും, പ്രത്യേകിച്ചും സ്ത്രീകളെ, ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടമുണ്ട്'.
'ഇത്തരം ദുരുപയോഗത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. സാങ്കേതിക വിദ്യയെ ദുരപയോഗം ചെയ്യുന്നതിനെ ഒരിക്കലും നോര്‍മലൈസ് ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഈ വീഡിയോ കാണാന്‍ ഇട വന്നാല്‍, ദയവ് ചെയ്ത് പങ്കുവെക്കരുത്. ഫോര്‍വേര്‍ഡ് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അതുമായി സംവദിക്കുകയോ ചെയ്യരുത്. പകരം ഉടനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുക. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ റീച്ച് കൂട്ടുന്നതിന് പകരം പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ സഹായിക്കുകയാണ് വേണ്ടത് നന്ദി', ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
.jpg)

