എനിക്ക് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം, പക്ഷേ ശക്തിമാനായി രണ്‍വീര്‍ വേണ്ട: മുകേഷ് ഖന്ന

mukesh

ശക്തിമാനില്‍ അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണമെന്നും ഇതിലൂടെ തനിക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ഒരു കാലത്ത് ടെലിവിഷനുകള്‍ അടക്കിഭരിച്ചിരുന്ന സൂപ്പര്‍ഹീറോ കഥാപാത്രമാണ് ശക്തിമാന്‍. ഈ കഥാപാത്രത്തിനെ കേന്ദ്രീകരിച്ച് ഒരു സിനിമ പുറത്തിറങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്‍വീര്‍ സിംഗ് ആയിരുന്നു സിനിമയില്‍ നായകനാകേണ്ടി ഇരുന്നത്. എന്നാല്‍ രണ്‍വീര്‍ സിംഗ് നായകനായി വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നടനും നിര്‍മാതാവുമായ മുകേഷ് ഖന്ന. ശക്തിമാനില്‍ അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണമെന്നും ഇതിലൂടെ തനിക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ് ഖന്ന.
'ഗള്ളി ബോയ്, ഖില്‍ജി തുടങ്ങിയ സിനിമകളില്‍ മനോഹരമായി അഭിനയിച്ച വ്യക്തിയാണ്. എന്നാല്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തിന് അഭിനയശേഷിക്ക് പുറമെ ആ വേഷത്തിന് അനുയോജ്യമായ മുഖം കൂടി വേണം.' പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാര്‍ അഭിനയിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടി മുകേഷ് ഖന്ന വ്യക്തമാക്കി.

'പൃഥ്വിരാജ് ചൗഹാന്‍ നില്‍ക്കുമ്പോള്‍ അതുപോലെ നമുക്ക് അനുഭവപ്പെടണം. എന്നാല്‍ അക്ഷയ് കുമാര്‍ അഭിനയിച്ചപ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ല. വിഗ് വെച്ചാല്‍ മാത്രം പോരാ. ഞാന്‍ ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വേഷം മാറാന്‍ മാത്രം ഒന്നര മണിക്കൂര്‍ എടുക്കുമായിരുന്നു. ഇതുവഴി എനിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. സിനിമയുമായി മുന്നോട്ടുപോകാന്‍ സോണി എനിക്ക് വലിയ തുക വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് ആ താരനിരയോട് താത്പര്യമില്ല. അവര്‍ വലിയ താരത്തെ തന്നെ വേണമെന്ന് വാശി പിടിക്കുന്നു. എനിക്ക് ഒരു സൂപ്പര്‍ താരത്തെ വേണ്ട,' മുകേഷ് ഖന്ന വ്യക്തമാക്കി.

Tags