'ഞാന് ഹീറോയായി നില്ക്കുന്നതിന് കാരണം തമിഴ് മക്കള്, അവരില്ലെങ്കില് ഞാന് പുല്ക്കൊടി'; രജനികാന്ത്
അവരില്ലെങ്കില് ഞാന് ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കില് ഞാന് വെറുമൊരു പുല്ക്കൊടി മാത്രമാണ്.
ആരാധകരാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അവരില്ലെങ്കില് താനൊന്നുമല്ലെന്നും നടന് രജനികാന്ത്. 'ജയിലര് 2' സൂപ്പര് ഷോയിലാണ് ആരാധകരോടുള്ള നന്ദി രജനികാന്ത് അറിയിച്ചത്.
'ഈ 76 വയസിലും നിങ്ങള് ഹീറോയായി തന്നെ നില്ക്കുന്നുണ്ടല്ലോ എന്ന് ഒരുപാട് പേര് എന്നോട് ചോദിക്കാറുണ്ട്. അതിനെല്ലാം കാരണം എന്റെ ആരാധകരാണ്, തമിഴ് മക്കള്. അവരില്ലെങ്കില് ഞാന് ഒന്നുമാകില്ലായിരുന്നു. അവരില്ലെങ്കില് ഞാന് വെറുമൊരു പുല്ക്കൊടി മാത്രമാണ്.
നിങ്ങള് എനിക്ക് തരുന്ന സ്നേഹം, ബഹുമാനം അതെല്ലാം കാരണമാണ് ഇതുപോലെ വലിയ പ്രൊഡക്ഷന് ഹൗസുകള് എന്നെ സമീപിക്കുന്നത്. നെല്സണെ (നെല്സണ് ദിലീപ്കുമാര്) പോലെയുള്ള വലിയ സംവിധായകര് എന്നെ വച്ച് പടം എടുക്കുന്നത്.
എങ്ങനെയാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. നിങ്ങളുടെ പാദങ്ങളില് ഞാന് സാഷ്ടാംഗം പ്രണമിക്കുന്നു. നന്നായി പോകണമെന്ന് ദൈവത്തോട് പ്രാര്ഥിക്കുന്നു. നന്ദി'.- രജനികാന്ത് പറഞ്ഞു. അതേസമയം ഓപ്പണിങ് ഡേയില് തന്നെ 100 കോടി കടന്നിരിക്കുകയാണ് 'ജയിലര് 2'.
ലോകമെമ്പാടുമായി 125 കോടി ചിത്രം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. നെല്സണ് ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
.jpg)


