മികച്ച നർമ്മ മുഹൂർത്തങ്ങളുമായി "പരിവാർ

Jagadish, Indrans, in the lead role; 'Parivar' first look is here
Jagadish, Indrans, in the lead role; 'Parivar' first look is here

ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” പ്രദർശനത്തിനെത്തുന്നു. മരണക്കിടക്കയിൽ കിടക്കുന്ന അച്ഛന്റെ മരണത്തിനായി കാത്തിരിക്കുന്ന അത്യാഗ്രഹികളായ മക്കളുടെ കഥയാണ് പരിവാർ. വളരെ ഗൗരവമേറിയ വിഷയത്തെ മികച്ച നർമ്മമുഹൂർത്തങ്ങളിലൂടെ രസകരമായ അനുഭവമാകുകയാണ് സംവിധായകർ.മാർച്ച് ഏഴിന് ചിത്രം പ്രദർശനത്തിനെത്തും 

സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജുഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാർ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു.

സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഏറെ നാളുകൾക്ക്ശേഷമാണ് ജഗദീഷും ഇന്ദ്രൻസും സീരിയസ് വേഷങ്ങളിൽ നിന്ന് മാറി നർമ്മത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്ന വേഷങ്ങളിൽ സ്‌ക്രീനിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags