യാഷിൻറെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷി ; കാരക്ടർ പോസ്റ്റർ പുറത്ത്

huma

2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിങ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമ ഖുറേഷിയുടെ കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകർഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീർഘകാലം ഓർമയിൽ നിലനിൽക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് കാരക്റ്റർ പോസ്റ്റർ നൽകുന്നത്.

tRootC1469263">

വർഷങ്ങളായി ഹുമ ഖുറേഷി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തീവ്രമായ സാമൂഹിക നാടകങ്ങൾ മുതൽ വ്യത്യസ്തമായ കഥാഖ്യാനങ്ങൾ, ഡാർക്ക് ത്രില്ലറുകൾ, മുഖ്യധാരാ സിനിമകൾ വരെ എല്ലാ വിഭാഗങ്ങളിലും സ്വതസിദ്ധമായ അഭിനയമുദ്ര പതിപ്പിക്കാൻ ഹുമാ ഖുറേഷിക്ക് സാധിച്ചിട്ടുള്ള ഹുമ ഖുറേഷി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

എലിസബത്തായി ഹുമയുടെ കാരക്ടർ പോസ്റ്റർ തന്നെ വൈരുദ്ധ്യങ്ങളുടെ മനോഹരമായ അവതരണമാണ്. കല്ലറകളും ശിലാശില്പങ്ങളുമുള്ള ശ്മശാന പശ്ചാത്തലത്തിലാണ് കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. അതിനിടയിൽ ഒരു വിന്റേജ് കറുത്ത കാറിനരികെ, ഓഫ്-ഷോൾഡർ കറുത്ത വേഷത്തിൽ ഹുമ നിൽക്കുന്നു. ഗാഥിക് അന്തരീക്ഷവും മങ്ങിയ നിറഭാവവും അവളുടെ സാന്നിധ്യത്തിന് ഒരു ഭീതിജനകമായ തീവ്രത നൽകുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിൽ, ശാന്തവും സുന്ദരവുമായി തോന്നുമ്പോഴും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ഇരുണ്ട ശക്തിയാണ് ഹുമ അവതരിപ്പിക്കുന്ന എലിസബത്തിൽ പ്രതിഫലിക്കുന്നത്. അക്രമമില്ലാതെ തന്നെ അധികാരം സ്ഥാപിക്കുന്ന ഒരു സ്ത്രീയുടെ ആത്മവിശ്വാസമാണ് അവളുടെ നോട്ടത്തിൽ നിറഞ്ഞുനിൽക്കുന്നത്—നീതിയും അനീതിയും മിശ്രിതമായ ഒരു ഫെയർടെയിലിൽ സൗന്ദര്യം തന്നെ ആയുധമാകുന്ന കഥാപാത്രം.

Tags