KSFDC യിലേക്ക് വാങ്ങിയ ചില എക്യുപ്‌മെന്റ് ചിലരുടെ വീട്ടില്‍ എങ്ങനെ പോയി, നടന്നു പോയതാണോ? വിമര്‍ശനവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍

google news
chitranjali

ചിത്രാജ്ഞലി സ്റ്റുഡിയോയുടെ ദുരവസ്ഥയില്‍ വിമര്‍ശനവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വര്‍ഷങ്ങളായി പണിതീര്‍ക്കാതെ കിടക്കുന്ന സ്റ്റുഡിയോയെക്കുറിച്ച് ഷിബു പങ്കുവച്ചത്.

ഷിബുവിന്റെ വാക്കുകള്‍

ഏതായാലും ഞങ്ങള്‍ ഇറങ്ങി… KSFDC വഴി ഒന്ന് പോയി വിശദമായി നോക്കിയിട്ട് വരാം ..ഇനിയും അവിടെ നിന്ന് വല്ലതും കിട്ടിയാലോ..

കേരളത്തിലെ പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കള്‍ ഒന്ന് ചിത്രജ്ഞലി സ്റ്റുഡിയോയില്‍ പോയി അവിടുത്തെ അവസ്ഥ ക്യാമറയില്‍ പകര്‍ത്തുക..മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുക… അധികാരികള്‍ കണ്ണ് തുറന്നു കാണട്ടെ..
ചില പ്രമുഖര്‍ പറയുന്നു അവര്‍ അല്ല അഴിമതി ചെയ്തത്..ഞാന്‍ നോക്കി നിന്നിട്ടെ ഉള്ളു.. കൊള്ളാം നല്ല കാര്യം.. താങ്കള്‍ അറിയാതെ ആണോ KSFDC യില്‍ എക്യുപ്‌മെന്റ്‌സ്, വാങ്ങുന്നതും, സ്ഥാപിക്കുന്നതും, സ്റ്റുഡിയോ പൊളിക്കുന്നതും ഇങ്ങനെ പണിയാതെ ഇട്ടിരിക്കുന്നതും.

KSFDC യിലേക്ക് വാങ്ങിയ ചില എക്യുപ്‌മെന്റ് ചിലരുടെ വീട്ടില്‍ എങ്ങനെ പോയി, നടന്നു പോയതാണോ?

KSFDC നല്ല രീതിയില്‍ നടത്താന്‍ വന്ന ഏതെങ്കിലും ഒരു സെക്രട്ടറിയെ അവിടെ ഇരുത്തി പൊറുപ്പിച്ചിരുന്നോ? ഇല്ല..എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും..

ഏതായാലും ഞങ്ങള്‍ ഇറങ്ങി… KSFDC വഴി ഒന്ന് പോയി വിശദമായി നോക്കിയിട്ട് വരാം ..ഇനിയും അവിടെ നിന്ന് വല്ലതും കിട്ടിയാലോ..

കേരളത്തിലെ പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കള്‍ ഒന്ന് ചിത്രജ്ഞലി സ്റ്റുഡിയോയില്‍ പോയി അവിടുത്തെ അവസ്ഥ ക്യാമറയില്‍ പകര്‍ത്തുക..മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുക… അധികാരികള്‍ കണ്ണ് തുറന്നു കാണട്ടെ..

ചില പ്രമുഖര്‍ പറയുന്നു അവര്‍ അല്ല അഴിമതി ചെയ്തത്..ഞാന്‍ നോക്കി നിന്നിട്ടെ ഉള്ളു.. കൊള്ളാം നല്ല കാര്യം.. താങ്കള്‍ അറിയാതെ ആണോ KSFDC യില്‍ എക്യുപ്‌മെന്റ്‌സ്, വാങ്ങുന്നതും, സ്ഥാപിക്കുന്നതും, സ്റ്റുഡിയോ പൊളിക്കുന്നതും ഇങ്ങനെ പണിയാതെ ഇട്ടിരിക്കുന്നതും.


KSFDC യിലേക്ക് വാങ്ങിയ ചില എക്യുപ്‌മെന്റ് ചിലരുടെ വീട്ടില്‍ എങ്ങനെ പോയി…നടന്നു പോയതാണോ?

KSFDC നല്ല രീതിയില്‍ നടത്താന്‍ വന്ന ഏതെങ്കിലും ഒരു സെക്രട്ടറിയെ അവിടെ ഇരുത്തി പൊറുപ്പിച്ചിരുന്നോ? ഇല്ല..എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും..

എന്നാണ് ചിത്രഞ്ജലി സ്റ്റുഡിയോ പൂര്‍ണ്ണമായി പണി തീര്‍ന്നു കിട്ടുക… ഇനി എത്ര വര്‍ഷം എടുക്കും.. പൊളിച്ചിട്ടിട്ട് കുറെ വര്‍ഷങ്ങള്‍ ആയി.. ഇത് വരെ കിഫിവഴി എത്ര ധന സഹായം കിട്ടി… എത്ര ചിലവാക്കി? ഏതൊക്കെ കാര്യങ്ങള്‍ക്ക് ചിലവാക്കി….

കഴിഞ്ഞ കാലയളവില്‍ ഉള്ള KSFDC ബോര്‍ഡ് ഓഫ് മെംബേര്‍സ് സംവിധാനം ചെയ്ത സിനിമകളില്‍ KSFDC പാക്കേജ് പദ്ധതി ആരൊക്കെ ഉപയോഗിച്ചു? ഉപയോഗിക്കാതിരുന്നെങ്കില്‍ കാരണം എന്താണ്.. അത് പാക്കേജ് മോശമായത് കൊണ്ടാണോ? അതോ ചിത്രജ്ഞലിയിലെ ഫെസിലിറ്റി മോശമായത് കൊണ്ടാണോ? ആരെയെങ്കിലും പിടിച്ചു ബോര്‍ഡ് മെംബേര്‍സ് ആക്കാതെ സ്ഥാപനം നല്ലരീതിയില്‍ കൊണ്ട് വരാന്‍ അഭിപ്രായങ്ങളും, അത് നടപ്പില്‍ വരുത്താന്‍ കഴിവുള്ളവരെയും ഉള്‍പെടുത്തുക..

IV ശശി സാറിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം ഭാഗത്ത് KSFDC തുടങ്ങാന്‍ ഇരുന്ന കലാഗ്രാമം എന്തായി.. അതിന് വേണ്ടി എത്ര രൂപ ചിലവാക്കി? അതിന്റെ ഇപ്പോഴുള്ള അവസ്ഥ എന്താണ്…?


ചിത്രജ്ഞലി സ്റ്റുഡിയോ ലാഭത്തിലാണോ? അതോ നഷ്ടതിലാണോ? ബാങ്ക് ബാധ്യത ഉണ്ടോ?

ഇത് വരെ KSFDC നിര്‍മ്മിച്ച സിനിമ ഫുള്‍ ചിത്രജ്ഞലിയുടെ ഫെസിലിറ്റിയില്‍ മാത്രമാണോ ചെയ്തത് ? അതോ പുറത്തെ പ്രൈവറ്റ് സ്റ്റുഡിയോകളെ ആശ്രയിച്ചോ… ആശ്രയിച്ചെങ്കില്‍ എന്ത് കൊണ്ട് ആശ്രയിക്കേണ്ടിവന്നു..

ഈ സിനിമയുടെ ബഡ്ജറ്റ് ഡീറ്റെയില്‍സ് പുറത്ത് വിടാമോ?ഓരോ സിനിമക്കും എത്ര തുക തിരിച്ചു കിട്ടി.. റൈറ്റ് വല്ലതും വിറ്റ് പോയോ?

KSFDC നിര്‍മ്മിച്ചു വിതരണം ചെയ്ത സിനിമയുടെ പബ്ലിസിറ്റി ഇനത്തില്‍ എത്ര രൂപ ഏതൊക്കെ രീതിയില്‍ ചിലവാക്കി..

സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ 4089/T3 2021/KSFDC(13/01/23)ചെയ്ത ക്വാളിഫിക്കേഷന്‍ ഉള്ളവരെ തന്നെയാണോ KSFDC ഇപ്പോള്‍ സെലക്ട് ചെയ്ത ലൈന്‍ പ്രൊഡ്യൂസെര്‍സ്.. ക്വാളിഫിക്കേഷനും അവരുടെ പേര് വിവരങ്ങളും ഒന്ന് മാധ്യമങ്ങള്‍ വഴി പുറത്ത് വിടുക..

അത് പോലെ നോട്ടിഫിക്കേഷന്‍ അനുസരിചുള്ള വ്യക്തികളെ ലൈന്‍ പ്രൊഡ്യൂസറായി എടുക്കാതിരിക്കാനുള്ള കാരണം ചെയര്‍മാന്‍ ഒന്ന് വിശദമായി പറയുമോ?

ഒരു സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ കാലാവധി 5 ദിവസം (13/01/23 to 18/01/23 ഉച്ചക്ക് 3pm)മാത്രമാണോ? അതോ 15ദിവസം ആണോ?
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിനിമ മന്ത്രിയും KSFDC യില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമായി പഠിക്കണമെന്നും, ചെയര്‍മാന്‍ ഉള്‍പ്പെടെ എല്ലാവരെയും മാറ്റി നിര്‍ത്തി കൊണ്ട് ഒരു വിജിലന്‍സ് അന്വേഷണം വേണമെന്നും, മറ്റ് പ്രൈവറ്റ് സ്റ്റുഡിയോയില്‍ സിനിമക്ക് വേണ്ടി നിലവിലുള്ള ആധുനിക സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ചിതഞ്ജലി സ്റ്റുഡിയോയില്‍ നടപ്പില്‍ വരുത്തുവാനും, നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സബ്‌സിഡി തുക നല്‍കുവാനും, സ്ഥിരം സിനിമ ചെയ്യുന്ന സിനിമ നിര്‍മ്മാതാകളേയും, പ്രൊഡക്ഷന്‍ കമ്പനികളെയും ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കി കൊണ്ട് KSFDC അടിമുടി മറ്റുവാനും താല്പര്യപ്പെടുന്നു.

Tags