ആട് 3 എങ്ങനെ വിജയിച്ചു ; ഒടിടി സ്ട്രീമിങ് തുടങ്ങിയതോടെ വിമര്‍ശനം

aadu 3

പ്രതീക്ഷകള്‍ക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയില്‍ നിന്ന് ലഭിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയമാണ് നേടി. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി നേടിയിരുന്നു. ചിത്രമിപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയില്‍ നിന്ന് ലഭിക്കുന്നത്.

ഒരു തമാശ പോലും ഏല്‍ക്കുന്നില്ലെന്നും ചിരി വരുന്നില്ലെന്നുമാണ് അഭിപ്രായങ്ങള്‍. സിനിമ തിയേറ്ററില്‍ എങ്ങനെ വിജയിച്ചു എന്ന് അത്ഭുതം പ്രകടിപ്പിക്കുന്നവരും ഉണ്ട്. സിനിമ കണ്ടു തീര്‍ക്കാന്‍ കഷ്ടപ്പെട്ടെന്നും ആട് സീരിസിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നുമാണ് കമന്റുകള്‍. സിനിമയുടെ അവസാന ഭാഗമെത്തുമ്പോള്‍ ആണ് കുറച്ചെങ്കിലും ചിരിയുണര്‍ത്തുന്നത് എന്നാണ് പലരും എക്‌സില്‍ കുറിക്കുന്നത്. എന്നാല്‍ ചിത്രം ഇഷ്ടമായവരും നിരവധിയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും ചിലര്‍ എക്‌സില്‍ കുറിച്ചു. ദലല 5 ല്‍ ആണ് സിനിമ സ്ട്രീം ചെയ്യുന്നത്.

Tags