'സുഖമാണോ സുഖമാണ്' ഒടിടിയില്‍
Jun 6, 2026, 15:04 IST
ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന ചിത്രം 'സുഖമാണോ സുഖമാണ്' ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ രചനയും സംവിധാനവും അരുണ്‍ ലാല്‍ രാമചന്ദ്രനാണ് നിര്‍വഹിക്കുന്നത്.
സ്ട്രീമിങ്ങിന് പിന്നാലെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ലൊരു ഫീല്‍ ഗുഡ് ചിത്രമാണ് ഇതെന്നും സിനിമയിലെ പ്രകടനങ്ങള്‍ എല്ലാം നന്നായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനനാ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗരിമ വോഹ്രയാണ്.
.jpg)

