'ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നാല്‍ വാടകയ്ക്ക് താമസിക്കും '; രേണു സുധി
വീട് വയ്ക്കാൻ നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചുവെന്നും രേണു സുധിക്ക് നോട്ടീസ് അയച്ചുവെന്നുമുള്ള വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച. തനിക്കെതിരായ സോഷ്യൽ മീഡിയയിലെ വീഡിയോകൾ ഒക്കെ നീക്കം ചെയ്‌തില്ലെങ്കിൽ സ്ഥലം തിരികെ വാങ്ങും എന്നായിരുന്നു നോട്ടീസിൽ പറഞ്ഞത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി.
tRootC1469263">'ഈ വിവാദങ്ങള്‍ നടക്കുമ്പോള്‍ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. ഞാൻ പത്ത് ദിവസമായി ബഹ്റൈനിൽ ആയിരുന്നു. വീട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത് ബിഷപ്പ് നോബിൾ ഫിലിപ്പ് നോട്ടീസ് അയച്ചുവെന്നും രജിസ്റ്റേർഡ് ആയിട്ടാണ് നോട്ടീസ് വന്നതെന്നും. സ്ഥലത്ത് ഇല്ലാത്തതു കൊണ്ട് ഞാന്‍ ഇത് വരെ കൈപ്പറ്റിയിട്ടില്ല. ഈ ബിഷപ്പ് എനിക്കല്ല സ്ഥലം തന്നത്. എന്റെ പേര് ഒരു സാക്ഷി എന്ന നിലയിൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇക്കാര്യത്തില്‍ പ്രതികരിക്കുമായിരുന്നു'- രേണു പ്രതികരിച്ചു.
'കൊല്ലം സുധി എന്ന് പറയുന്ന കലാകാരൻ മരിച്ചിട്ട് അദ്ദേഹത്തിന്റെ രണ്ട് മക്കളായ രാഹുൽ ദാസിനും ഋതുൽ ദാസിനുമാണ് ബിഷപ്പ് സ്ഥലം കൊടുത്തത്, എനിക്കല്ല. രേണു സുധി എന്ന് പറയുന്ന ഒരു വ്യക്തിക്ക് എന്തെങ്കിലും ഇവര് തന്നിട്ടുണ്ടെങ്കിൽ ഇവര് പറയട്ടെ, ഞാൻ നന്ദികേട് കാണിച്ചുവെന്ന്. എനിക്ക് ഒന്നിനും ഒരവകാശവുമില്ല. പിന്നെ എന്‍റെ പേരില്‍ എന്തിനാണ് നോട്ടിസ് അയക്കുന്നത്, ഞാന്‍ എന്തിനാണ് ഒപ്പിട്ട് വാങ്ങുന്നത്? കിച്ചുവിനും നോട്ടീസ് അയച്ചിട്ടുണ്ട്'.
'ഈ ബിഷപ്പിനെതിരെ ഞാൻ അങ്ങോട്ട് ഒരു കുറ്റവും പറഞ്ഞിട്ടില്ല. പക്ഷേ പുള്ളി ഓരോ ഇന്റർവ്യൂകളില്‍ എന്നെപ്പറ്റി വളരെ മോശം പറഞ്ഞു. ഞാൻ ബിഗ് ബോസില്‍ പോയ സമയത്ത് പോലും ഒരു പുരോഹിതന് ചേരാത്ത തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് ഞാൻ എന്തെങ്കിലുമൊക്കെ പുള്ളിയെ പറ്റി പറയാൻ തുടങ്ങിയത്. ആദ്യമൊക്കെ നല്ല സൗഹൃദമായാണ് എന്നോട് പെരുമാറിയിരുന്നത്. ഞാന്‍ സെലിബ്രിറ്റിയായതിന് ശേഷമാണ് ഈ മാറ്റം'.
'ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നാല്‍ പൈസ കൊടുത്ത് വാടകയ്ക്ക് താമസിക്കുമെന്നും രേണു കൂട്ടിച്ചേർത്തു . മാസം ഒരു അയ്യായിരം രൂപ എങ്കിലും വാടക കൊടുക്കാനുള്ള ആസ്തി ഇപ്പോള്‍ എനിക്കുണ്ട്. ഈ ബിഷപ്പിന്‍റെ ഏതോ കേസിൽ പെട്ടു കിടക്കുന്ന വസ്തുവായിരുന്നു ഇഷ്ടദാനമായി എഴുതി കൊടുത്തത്. അത് അവിടെയുള്ള നാട്ടുക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാം'. രേണു പറഞ്ഞു
.jpg)


