നിങ്ങളുടെ വീട്ടിലെ കുഞ്ഞിനെ വളർത്തുന്നത് പോലെ എന്റെ വീട്ടിൽ പറ്റില്ലല്ലോ'; അനാവശ്യ ഉപദേശങ്ങൾക്കെതിരെ പ്രതികരിച്ച് ദിയ കൃഷ്ണ

'My house can't be raised like yours'; Diya Krishna responds to unwanted advice

യൂട്യൂബിൽ കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് അനാവശ്യ ഉപദേശങ്ങൾ നൽകുന്നവർക്കെതിരെ പ്രതികരണവുമായി ദിയ കൃഷ്ണ.  പുതിയ വ്ലോഗിലൂടെയാണ് ദിയ പ്രതികരണമറിയിച്ചത്. വ്ലോഗ് ചെയ്യാൻ സമയമില്ലെന്നും കുഞ്ഞിന്റെ പിന്നാലെയാണ് നടക്കുന്നതെന്നും പറഞ്ഞ ദിയ കൃഷ്ണ, തങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നതെന്നും എല്ലാ വീടുകളിലും അങ്ങനെയാവില്ലെന്നും കൂട്ടിച്ചേർത്തു.

tRootC1469263">

"വ്ലോ​ഗ് ചെയ്തിട്ട് ഒരുപാട് നാളായി. സത്യം പറഞ്ഞാൽ സമയമില്ല. എന്റെ മൈ ഡിയർ കുട്ടിച്ചാത്തന് പിന്നാലെയാണ് ‍ഞാൻ നടക്കുന്നത്. മാത്രമല്ല കൂടുതലായി ബേബിയുടേയും ഞങ്ങളുടേയും ലൈഫിലെ കാര്യങ്ങൾ തുറന്ന് കാണിക്കേണ്ടതില്ലെന്ന ചിന്ത എനിക്ക് വന്നു. കാരണം ഒരുപാട് അഭിപ്രായങ്ങൾ വരുന്നു. ഉദാഹരണം പറയുകയാണെങ്കിൽ കുഞ്ഞിനെ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ. അത് കൊടുക്കണം, കുഞ്ഞിന് ഇത് കൊടുക്കണം, കുഞ്ഞിനെ തലകുത്തി നിർത്തണം, തറയിൽ നിർത്തണം എന്നിങ്ങനെ ഒരുപാട് അഭിപ്രായങ്ങൾ വരും വീഡിയോ ഇടുമ്പോൾ." ദിയ കൃഷ്ണ പറയുന്നു.

"എല്ലാ വീടുകളിലും പല രീതിയിലാകും കുഞ്ഞുങ്ങളെ വളർത്തുന്നത്. മറ്റുള്ളവർ വളർത്തുന്നത് പോലെയാവില്ല ഞാൻ കുഞ്ഞുങ്ങളെ വളർത്തുന്നത്. ഞാൻ വളർത്തുന്നത് പോലെയാവില്ല മറ്റുള്ളവർ വളർത്തുന്നത്. ഞങ്ങൾ ഞങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നത്. എല്ലാറ്റിനും ഉപരിയായി ഇത് എന്റെ കുഞ്ഞാണ്. എന്റെ വയറ്റിൽ നിന്നാണ് അവൻ പുറത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾ അടക്കം എല്ലാം എനിക്ക് അറിയാം. ഒരു പരിധി വിട്ട് എനിക്ക് കുഞ്ഞിനെ നോക്കാൻ ഉപദേശങ്ങൾ തരുന്നത് എനിക്ക് ഇഷ്ടമല്ല." ദിയ കൃഷ്ണ പറയുന്നു.

Tags