ഭ്രമയുഗം സംവിധായകന്റെ വക അടുത്ത ഹൊറർ ഐറ്റം

The next horror item from the director of Bhramayugam
The next horror item from the director of Bhramayugam

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ'യുടെ ടീസറിന്റെ സെൻസറിങ് പൂർത്തിയായി. ഭ്രമയുഗം സിനിമയ്ക്ക് ശേഷം രാഹുൽ ഒരുക്കുന്ന ഹൊറർ ചിത്രമാണ് 'ഡീയസ് ഈറേ'. പ്രണവ് മോഹൻലാൽ ഒരു വ്യത്യസ്ത കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. ഒരു മിനിറ്റ് 47 സെക്കന്റ് ആണ് ടീസറിന്റെ ദൈർഘ്യം.

tRootC1469263">

ഒക്ടോബർ 31ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിലുള്ള വിവരം. ഒരു ചുവന്ന പശ്ചാത്തലത്തിൽ സോഫയിൽ കയ്യിൽ മദ്യക്കുപ്പിയും സിഗററ്റുമായി ഇരിക്കുന്ന പ്രണവിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.


ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി.

Tags