സാമന്ത നിര്‍മ്മിച്ച ഹൊറർ കോമഡി ചിത്രം ഇനി ഒടിടിയിലേക്ക്

Samantha's horror comedy film is now available on OTT
Samantha's horror comedy film is now available on OTT

നടി സാമന്തയുടെ ആദ്യ നിർമ്മാണ സംരംഭമായ 'ശുഭം' ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ ഹൊറർ കോമഡി ചിത്രം ജൂൺ 13 മുതൽ ലഭ്യമാകും. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ ഹൊറർ കോമഡി ചിത്രം 2025 ജൂൺ 13 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. 

tRootC1469263">

ചിത്രം ഇപ്പോൾ തെലുങ്കിൽ മാത്രമായിരിക്കും ലഭ്യമാകുക.  2025 മെയ് 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ശുഭത്തിൽ ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരൺ പെറി, ശ്രിയ കൊന്തം, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിൽ സാമന്തയും ഒരു സുപ്രധാന അതിഥി വേഷത്തിൽ എത്തിയിരുന്നു. കോമഡിയില്‍ അവതരിപ്പിക്കുന്ന ഹൊറര്‍ നിമിഷങ്ങൾ ഇടകലർന്ന ഈ ചിത്രം കുടുംബങ്ങൾക്കിടയില്‍ നല്ല പ്രതികരണം സൃഷ്ടിച്ചിരുന്നു. ശക്തമായ സ്ത്രീ വിഷയം പറയുന്ന ചിത്രം കൂടിയാണ് സിനിമ.

ഒടിടി റിലീസ് അടുത്തുവരുമ്പോൾ, ഓൺലൈൻ പ്രേക്ഷകർ ശുഭാമിനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞ മെയ് 9നാണ് ചിത്രം തീയറ്ററില്‍ എത്തിയത്. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. 

ഒരു നാട്ടിലെ  സ്ത്രീകൾ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നതോടെ പ്രേത ബാധ കൂടിയത് പോലെയാകുന്നു. പുരുഷന്മാർക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു. അതോടെ നാട്ടിലെ പുരുഷന്മാര്‍‌ ഇതിന് പരിഹാരം തേടി അലയുന്നു. ഇത്തരത്തിലാണ് ശുഭം കഥ വികസിക്കുന്നത്.

Tags