ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ഒ.ടി.ടിയിൽ

prakambanam

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തിയ ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ഒ.ടി.ടിയിൽ. ജനുവരി 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടിയിരുന്നു. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം പുറത്തിറക്കിയത്. ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടെയ്നറായ ചിത്രം സീ5 ലൂടെ സ്ട്രീം ചെയ്യാം.

tRootC1469263">

ചിത്രത്തിന്റെ കഥ സംവിധായകൻ വിജേഷ് പാണത്തൂറിന്‍റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ഹോസ്റ്റൽ ജീവിതവും അതിന്റെ അനുഭവവും പശ്ചാത്തലമായി എത്തിയ സിനിമയാണ് പ്രകമ്പനം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ശീതൾ ജോസഫ് ആണ് നായിക. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം, തുടങ്ങിയ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. 'പണി' എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിച്ച ചിത്രം പ്രേക്ഷകരെ നിരാശപെടുത്തില്ല.

Tags