എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്, പർദ്ദ ഇട്ടിട്ട് പോയാലും നെ​ഗറ്റീവ് കമന്റ്സ് വരും; ഹണി റോസ്

honey
വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ

മലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിലും താരമായ ഹണി റോസിന് പലപ്പോഴും വിമർശനങ്ങളും നെ​ഗറ്റീവ് കമന്റ്സുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് ഹണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെ​ഗറ്റീവ് കമന്റ്സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണെന്ന് ഹണി ചോദിക്കുന്നു. ഒരു മീഡിയയിക്ക് നൽകിയ അഭിമുഖത്തിൽ‌ ആയിരുന്നു ഹണിയുടെ പ്രതികരണം. 

"വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ. വീണ്ടും വീണ്ടും അത് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇംപാക്ടും കുറയുമല്ലോ. ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെ​ഗറ്റീവ് കമന്റ്സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രെസുകൾ തെരഞ്ഞെടുക്കും.

 നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവർക്ക് അതൊരു പ്രശ്നമായിട്ട് തോന്നില്ല. പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആൾക്കാർക്ക് ആണ്. ഇതുവരെയും എന്റെ മുന്നിൽ വന്ന് ഇതേപറ്റി ആരും സംസാരിച്ചിട്ടില്ല. എല്ലാവർക്കും ഒരു ലൈഫേ ഉള്ളൂ. എനിക്ക് ഈ വസ്ത്രം ഇടണം എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.

 പക്ഷേ കുറച്ച് ആൾക്കാർ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാൻ ആർക്ക് പറ്റും", എന്ന് ഹണി റോസ് ചോദിക്കുന്നു.  

Share this story