ഹണി റോസ് ചിത്രം 'റേച്ചല്‍' റിലീസ് മാറ്റി
ഇത് രണ്ടാം തവണയാണ് റേച്ചലിന്റെ റിലീസ് മാറ്റുന്നത്.
ബാദുഷയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഹണി റോസ് ചിത്രം 'റേച്ചല്‍' റിലീസ് മാറ്റി. ഡിസംബര്‍ 12 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. നേരത്തെ ഡിസംബര്‍ 6ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് റേച്ചലിന്റെ റിലീസ് മാറ്റുന്നത്. ഈ വര്‍ഷമാദ്യം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ടെക്നിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവച്ചത് എന്നായിരുന്നു നിര്‍മ്മാതാവ് അറിയിച്ചിരുന്നത്.
tRootC1469263">എന്നാല്‍ അന്ന് ബോബി ചെമ്മണ്ണൂരുമായുള്ള ഹണിയുടെ കേസും പ്രശ്നങ്ങളെയും തുടര്‍ന്നാണ് റിലീസ് മാറ്റിയതെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നിലവില്‍ നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാവ് ബാദുഷ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നടന്റെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപ വാങ്ങിയ ശേഷം, തിരിച്ച് നല്‍കാതെ, സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ആരോപണങ്ങളാണ് ഹരീഷ് ഉയര്‍ത്തിയത്. റേച്ചലിന്റെ റിലീസിന് ശേഷം താന്‍ പ്രതികരിക്കും എന്നാണ് ബാദുഷ വ്യക്തമാക്കിയത്.
.jpg)

