സ്റ്റൈലിഷ് ലുക്കിൽ ഹണി റോസ്

hony rose

ഏറെ ആരാധകരുള്ള നടികളിൽ ഒരാളാണ് ഹണി റോസ് .താരം സോഷ്യൽ മീഡിയയിൽ ഇടുന്ന എല്ലാ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട് .താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് . കറുപ്പു നിറത്തിലുള്ള വണ്‍ സൈഡ് ക്രോപ്പ് ടോപ്പും മള്‍ട്ടികളര്‍ സ്‌കേര്‍ട്ടുമാണ് ഹണിയുടെ വേഷം.

നിരവധിപ്പേരാണ് നടിയുടെ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയത്. ഷിക്കു ജെ. ആണ് ഫോട്ടോഗ്രാഫര്‍. ശ്രേഷ്ടയാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായിരുന്നു ഹണി റോസ്. ബാലകൃഷ്ണയുടെ അടുത്ത സിനിമയിലും ഹണി റോസ് തന്നെ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


 

Share this story