‘ലോക’യുടെ ഹിന്ദി പതിപ്പ് തിയേറ്ററുകളിലേക്ക്

Will Loka enter the 200 crore club? Collection 18 crore in the first 2 days of release

‘ലോക ചാപ്റ്റർ 1 : ചന്ദ്ര’ മികച്ച വിജയം സ്വന്തമാക്കി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഹിന്ദി പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നാളെ മുതാലാണ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് എത്തുന്നത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 65 കോടിയോളം സ്വന്തമാക്കിയ ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. പാൻ ഇന്ത്യൻ ലെവലിൽ സ്വീകരിക്കപ്പെട്ടതോടെ ഹിന്ദി പതിപ്പ് കൂടി വരുമ്പോൾ കളക്ഷനിലും അതിന്റെ മാറ്റം പ്രതിഫലിക്കുമെന്നുറപ്പാണ്.

ഡൊമിനിക് അരുൺ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ് ലോക. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിൻ്റ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ്.

Tags