വരനെ പരിചയപ്പെടുത്തി പണിയിലെ നായിക; ഇനി വിവാഹം

abinaya
abinaya

പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തി പണി സിനിമയിലെ നായിക അഭിനയ. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് താരം വരനായ വെ​ഗേശന കാർത്തിക്കിന്റെ മുഖം വെളിപ്പെടുത്തിയത്. ഇരുവരും 15 വർഷമായി പ്രണയത്തിലാണെന്ന് അഭിനയ വ്യക്തമാക്കിയിരുന്നു. 

ജന്മനാ കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അഭിനയ. പണിയെന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാള സിനിമയിലും താരം പ്രത്യേക ഇടം കണ്ടെത്തി. എന്നാൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മലയാളത്തിലെ അരങ്ങേറ്റം. വൺ ബൈ ടു എന്ന ഫഹദ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

നായികയായും സഹനടിയായും ഇതുവരെ അമ്പതിലേറെ ചിത്രങ്ങൾ അഭിനയ പൂർത്തിയാക്കിയിട്ടുണ്ട്. തെലുങ്കിലാണ് നടി അഭിനയ അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴിൽ അഭിനയിച്ച നാടോടികൾ എന്ന ചിത്രമാണ് അഭിനയക്ക് മേൽവിലാസം നൽകിയത്

Tags

News Hub