നിത്യയെ സങ്കൽപ്പിച്ച് എഴുതിയ നായികാ കഥാപാത്രം, വിജയ് സേതുപതിക്ക് മാത്രം ചെയ്യാനാവുന്ന നായക വേഷം !

The heroine character was written based on Nithya, a role that only Vijay Sethupathi could play!
The heroine character was written based on Nithya, a role that only Vijay Sethupathi could play!

 
വിജയ് സേതുപതി , നിത്യാ മേനോൻ -  എന്നിവർ ജോഡി ചേരുന്ന ' തലൈവൻ തലൈവി ' നാളെ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യുമ്പോൾ തൻ്റെ നായക നായികമാരെ കുറിച്ച് പ്രശംസിച്ച് പറയാൻ ഏറെയുണ്ട് സംവിധായകൻ ഹിറ്റ് മേക്കർ പാണ്ഡിരാജിന്. ചിത്രം ഇറങ്ങും മുമ്പേ തന്നെ അതിലെ ഗാന വീഡിയോ, ട്രെയിലർ  എന്നിവക്ക് ആരാധകരിൽ നിന്നും ലഭിച്ച വലിയ  സ്വീകരണം ഇരുവരുടെയും മത്സരിച്ചുള്ള അഭിനയ മികവിനുള്ള അംഗീകാരമായിട്ടാണ് അണിയറക്കാർ കരുതുന്നത്.  
പാണ്ഡിരാജ് പറയുന്നു: ...

tRootC1469263">

" ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ അതിലെ നായകൻ ആരെന്ന് തീരുമാനിക്കപ്പെടും. എന്നാൽ നായിക പിന്നീടാണ് തീരുമാനിക്കപ്പെടുക. ഞാനാകട്ടെ ഒരു നായികാ നടിയെ മനസിൽ വെച്ചു കൊണ്ടാണ് കഥ എഴുതുക. എന്നാൽ സങ്കേതികമായ കാരണങ്ങളാൽ മനസ്സിൽ കഥാപാത്രമായി സങ്കല്പിച്ച് എഴുതിയ നടിയെ ലഭിക്കാറില്ല , ഇന്ന് വരെ. എന്നാൽ ' തലൈവൻ തലൈവി ' യിലെനായിക പേരരശി  നിത്യാ മേനോൻ തന്നെയായിരിക്കണം എന്നത് എൻ്റെ ശാഠ്യമായിരുന്നു.  കാരണം അവർക്ക് മാത്രമേ ആ കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവു . അത്രത്തോളം മികച്ച പെർഫോമൻസ് അവർ കാഴ്ച വെച്ചിട്ടുണ്ട്. ഫണ്ണും, കുസൃതിയും, റൊമാൻസും, വൈകാരികതയും അനായാസം മാറി മാറി പ്രകടിപ്പിക്കുന്ന അവരുടെ അഭിനയ സിദ്ധിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

ഇതിലെ ആകാശ വീരൻ എന്ന കഥാപാത്രത്തെ വിജയ് സേതുപതിക്ക് അല്ലാതെ മറ്റാർക്കും ചെയ്യാനാവില്ല തീർച്ച. ഒരേ രംഗത്തിൽ നർമ്മം,വൈകാരികത, മാനസിക സംഘർഷം , കോപം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കുന്നവേഷമാണ്. ആക്ഷൻ രംഗങ്ങളിലും വിജയ് സേതുപതി കസറിയിട്ടുണ്ട്.അത് സിനിമ കാണുമ്പോൾ ബോധ്യപ്പെടും."

'തലൈവൻ തലൈവി' - പ്രമേയ ഉള്ളടക്കം കൊണ്ടും അവതരണ രീതി കൊണ്ടും എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കും .  'കടൈക്കുട്ടി സിങ്ക ' ത്തിന് ശേഷം പാണ്ഡിരാജിന് മറ്റൊരു വഴിത്തിരിവായി ഭവിക്കും 'തലൈവൻ തലൈവി' എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സത്യ ജ്യോതി ഫിലിംസ്  ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ' തലൈവൻ തലൈവി ' യുടെ  പുതിയ സ്‌റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.  

Tags