'ഹെർ' ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു

hear


ഹെർ ചിത്രത്തിന്റെ  ആദ്യ ഗാനം റിലീസ് ചെയ്തു .അർച്ചന വാസുദേവ് ​​എഴുതി ലിജിൻ ജോസ് സംവിധാനം ചെയ്ത  മലയാളം സിനിമയാണ് ഹെർ. സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ  അൻവർ അലി രചിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എടി സ്റ്റുഡിയോയുടെ ബാനറിൽ അനീഷ് തോമസാണ് സിനിമയുടെ നിർമ്മാണം.

ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യാ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവരാണ് മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസാണ് എഡിയറും.


 

Share this story