നല്ല രീതിയില്‍ അയാള്‍ക്ക് തല്ല് കൊടുത്താണ് പറഞ്ഞുവിട്ടത് ; മോശം അനുഭവം പങ്കുവച്ച് സായ് ധന്‍ഷിക
എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല,' സായ് ധന്‍ഷിക കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ തനിക്ക് നേരിട്ട ഒരു മോശം അനുഭവം തുറന്ന് പറഞ്ഞ് നടി സായ് ധന്‍ഷിക. മദ്യപിച്ച് ഒരാള്‍ ഫോട്ടോ എടുക്കണം എന്ന ആവശ്യവുമായി വന്നുവെന്നും നിരസിച്ചപ്പോള്‍ ആളെക്കൂട്ടി വന്ന ബഹളം ഉണ്ടാക്കിയെന്നും നടി പറഞ്ഞു. നല്ല രീതിയില്‍ അയാള്‍ക്ക് തല്ല് കൊടുത്താണ് പറഞ്ഞുവിട്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു.
tRootC1469263">'കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കാരവാനിലേക്ക് പോയി. എന്റെ കെയര്‍ടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാള്‍ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവിടെ പ്രശ്നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല, അയാള്‍ക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ്, അയാള്‍ അതുവഴി അങ്ങ് പോയി. ഞാന്‍ കാരവാനിലും കയറി.
പിന്നെ പുറത്തിറങ്ങുമ്പോള്‍ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാന്‍ പഠിച്ച ആയോധനകലകള്‍ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേര്‍ന്ന് എന്നെ പിടിച്ചുവയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല,' സായ് ധന്‍ഷിക കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടന്‍ വിശാലമായി വിവാഹം വൈകാനുള്ള കാരണവും നടി തുറന്നു പറഞ്ഞു. നടികര്‍ സംഘം ബില്‍ഡിങ് പണി പൂര്‍ത്തിയായശേഷമാകും വിവാഹം. അതിനാല്‍ വിവാഹ തീയതി പറയാന്‍ കഴിയില്ല. ആ കെട്ടിടം പൂര്‍ത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വര്‍ഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യന്‍ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?'എന്നായിരുന്നു ധന്‍ഷികയുടെ വാക്കുകള്‍.
.jpg)


