മരിച്ചു പോകുമെന്ന് വരെ കരുതി, വൃക്ക മാറ്റിവെച്ചു, ചികിത്സയ്ക്ക് ശേഷം രൂപം തന്നെ മാറി; വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് റാണ ദഗ്ഗുബാട്ടി

Betting app promotion case; Actor Rana Daggubati seeks more time to appear before ED

'ആദ്യമായി രോഗവിവരം അറിഞ്ഞപ്പോള്‍ അത് വലിയൊരു ആഘാതമായിരുന്നു.

തന്റെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ച വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തെ മറികടന്നതിനെ കുറിച്ച് നടന്‍ റാണ ദഗ്ഗുബാട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഹുബലി സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നടന്റെ വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അമേരിക്കയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ചും കരാര്‍ ഒപ്പിട്ട സിനിമകളുടെ അഡ്വാന്‍സ് തിരിച്ചു നല്‍കിയതിനെ കുറിച്ചുമാണ് നടന്‍ പറയുന്നത്. റിയ ചക്രവര്‍ത്തിയുടെ 'ചാപ്റ്റര്‍ 2' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് റാണ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

tRootC1469263">

'ആദ്യമായി രോഗവിവരം അറിഞ്ഞപ്പോള്‍ അത് വലിയൊരു ആഘാതമായിരുന്നു. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ. ഞാന്‍ ഇല്ലാതായേക്കാം എന്ന യാഥാര്‍ത്ഥ്യം ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒരു സുഹൃത്തോ ബന്ധുവോ സുഖമില്ലാതെ ഇരിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയാം, എന്നാല്‍ അത് നമുക്ക് തന്നെ സംഭവിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല.
കരിയറില്‍ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. അമേരിക്കയില്‍ ചികിത്സയിലായിരിക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ ശരീരത്തില്‍ ആയിരുന്നു, തിരിച്ചു വരണമായിരുന്നു. ഒരുവര്‍ഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍, രോഗവും ചികിത്സയും മരുന്നുമെല്ലാം എന്റെ രൂപത്തില്‍ നല്ല മാറ്റം വരുത്തിയിരുന്നു. ഇതുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

രൂപ മാറ്റത്തോടെ അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാന്‍സ് തുക തിരികെ നല്‍കിയിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉണ്ടായിരുന്നു, പക്ഷെ ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുക എല്ലാം തിരിക്കെ നല്‍കിയ; റാണ പറഞ്ഞു.

Tags