ഇന്‍ഫോസിസിലെ ജോലി രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ രാജിവച്ചു ; വിനീതിന്റെ സിനിമ ആദ്യ ചിത്രമായി കിട്ടി എന്നുള്ളത് ഭാഗ്യമാണ് ; നിവിന്‍ പോളി

rape Case against actor Nivin Pauly

സിനിമകള്‍ വര്‍ക്ക് ആകാതെ ഇരിക്കുമ്പോഴും ഒരു വെള്ളിയാഴ്ച എല്ലാം ശരിയാകുമെന്ന് അറിയാമായിരുന്നു എന്നും നിവിന്‍ പറഞ്ഞു. 

ആദ്യ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ നിവിന്‍ പോളി. നല്ല സ്റ്റേബിള്‍ ആയ ജോലിയും നിറയെ അവസരങ്ങള്‍ കളഞ്ഞാണ് രാജിവെക്കുന്നതെന്നും എന്നാല്‍ ആ സമയത്താണ് അല്‍ഫോണ്‍സ് പുത്രന്‍ അടക്കമുള്ളവരുമായി കൂടി അടുക്കുന്നതെന്നും നിവിന്‍ പറഞ്ഞു. സിനിമയുമായി ഒരു ബന്ധമില്ല എന്നിട്ടും ആദ്യമായി ഓഡിഷന് പോയ സിനിമയില്‍ മെയിന്‍ വേഷം കിട്ടുക ഭാഗ്യമാണെന്നും നിവിന്‍ പറഞ്ഞു. സിനിമകള്‍ വര്‍ക്ക് ആകാതെ ഇരിക്കുമ്പോഴും ഒരു വെള്ളിയാഴ്ച എല്ലാം ശരിയാകുമെന്ന് അറിയാമായിരുന്നു എന്നും നിവിന്‍ പറഞ്ഞു. 

tRootC1469263">

'നല്ല സ്റ്റേബിള്‍ ആയ ജോലിയും ഇന്‍ഫോസിസ് പോലെയൊരു ഒരു കമ്പനിയും നിറയെ അവസരങ്ങള്‍ വിട്ട് പെട്ടെന്നാണല്ലോ രാജിവെക്കുന്നത്. മുന്നോട്ടുള്ള യാത്ര എന്താണെന്ന് ഒരു ഐഡിയ ഇല്ലാതെയാണ് അന്ന് ഇരുന്നത്. പക്ഷെ ആ ജോലിയില്‍ ഞാന്‍ ഹാപ്പി ആയിരുന്നില്ല. എങ്ങനെയോ രണ്ട് കൊല്ലം പിടിച്ചുനിന്നു. രണ്ട് കൊല്ലം തികയുന്നതിന് അന്ന് രാജി വെച്ചു. അല്‍ഫോണ്‍സും ആലുവ ഗ്യാങ്ങുമായി ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് അപ്പോഴാണ്. വിനീതിന്റെ സിനിമ ആദ്യ ചിത്രമായി എനിക്ക് കിട്ടി എന്നുള്ളത് എന്റെ ഭാഗ്യമാണ്. കാരണം എത്രയോ പേര്‍ സിനിമയ്ക്കായി ശ്രമിക്കുന്നുണ്ട്. സിനിമയുമായി ഒരു ബന്ധമില്ല എന്നിട്ടും ആദ്യമായി ഓഡിഷന് പോയ സിനിമയില്‍ മെയിന്‍ വേഷം കിട്ടുക, ആ സിനിമയും നന്നായി പോയി എന്നതും ഭാഗ്യമാണ്.

കാല് ഒടിഞ്ഞിരിക്കുന്ന സമയത്താണ് ഓഡിഷന് പോകുന്നത്. ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുമ്പോള്‍ കാല് കൂടി ഒടിഞ്ഞു അപ്പൊ ആളുകള്‍ക്ക് പറയാന്‍ പിന്നെയും കാരണം കിട്ടി. അത്രയും മോശം സമയത്ത് നില്‍ക്കുമ്പോഴാണ് സ്വിച്ച് ഇട്ട പോലെ മലര്‍വാടി നടക്കുന്നത്. എന്റെ സിനിമകള്‍ വര്‍ക്ക് ആകാതെ പോകുമ്പോഴും എന്റെ ഉള്ളില്‍ അറിയാമായിരുന്നു ഒരു ദിവസം ശരിയാകും ഒരു വെള്ളിയാഴ്ച വരും എന്ന്. നമ്മള്‍ നിര്‍ത്തി പോകാതെ ഇരുന്നാല്‍ മതി', നിവിന്റെ വാക്കുകള്‍.

Tags