മകന്‍ ജെയ്സി ചാനെ വളര്‍ത്തുന്നതില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, കര്‍ക്കശക്കാരനായ അച്ഛനായിരുന്നു ; ജാക്കി ചാന്‍
പ്രായം കൂടുന്തോറും മാത്രമാണ് താന്‍ ആ സമീപനത്തില്‍ നിന്നും മാറ്റം വരുത്തിയതെന്നും മകനുമായുള്ള ബന്ധം മോശമാകാന്‍ അത് കാരണമായി എന്നും ജാക്കി ചാന്‍ മനസ്സുതുറന്നു.
മകന്‍ ജെയ്സി ചാനെ വളര്‍ത്തുന്നതില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും താനൊരു കര്‍ക്കശക്കാരനായ അച്ഛനായിരുന്നു എന്ന് പറയുകയാണ് നടന്‍ ജാക്കി ചാന്‍. പ്രായം കൂടുന്തോറും മാത്രമാണ് താന്‍ ആ സമീപനത്തില്‍ നിന്നും മാറ്റം വരുത്തിയതെന്നും മകനുമായുള്ള ബന്ധം മോശമാകാന്‍ അത് കാരണമായി എന്നും ജാക്കി ചാന്‍ മനസ്സുതുറന്നു.
tRootC1469263">'പണ്ട്, എന്റെ മകനെ കാണുമ്പോഴെല്ലാം ഞാന്‍ അവനെ ശകാരിച്ചിരുന്നു. ഒരു ദയയുള്ള വാക്ക് പോലും പറഞ്ഞിട്ടില്ല. സത്യത്തില്‍ ഞാന്‍ തെറ്റാണ് ചെയ്തത്. ഞാന്‍ അവന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമായിരുന്നു. ജെയ്സി എന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസ നേരുമായിരുന്നു. ഒരിക്കല്‍ അങ്ങനെ വിളിച്ചപ്പോള്‍ ഞാന്‍ ശകാരിച്ചു. ഞാന്‍ ഉദ്ദേശിച്ചത് അവന്‍ എന്നെ ഇടയ്ക്കിടെ വിളിക്കണമെന്നായിരുന്നു. പക്ഷേ ആ ശകാരം കേട്ടതോടെ അവന്‍ എന്നെ വിളിക്കുന്നത് പൂര്‍ണമായും നിര്‍ത്തി. ഒരു വര്‍ഷത്തോളം അങ്ങനെ പോയി. പ്രായം കൂടുന്തോറും മാത്രമാണ് ഞാന്‍ 'കര്‍ക്കശക്കാരനായ അച്ഛന്‍' എന്ന സമീപനത്തില്‍ അയവ് വരുത്താന്‍ തുടങ്ങിയത്. ഇന്ന് മകനില്‍ പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അവന്‍ സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതം നയിച്ചാല്‍ മാത്രം മതി', ജാക്കി ചാന്റെ വാക്കുകള്‍.
ജാക്കിയുടെയും തായ്വാന്‍ നടി ലിന്‍ ഫെങ്ജിയാവോയുടെയും ഏക മകനാണ് ജെയ്സി ചാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന ജെയ്സി നിരവധി സിനിമകളില്‍ അഭിനയിക്കുകയും മ്യൂസിക് ആല്‍ബങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 'ഗുഡ് നൈറ്റ് ബെയ്ജിങ്' എന്ന സിനിമയും ജെയ്സി ചാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിന് ജെയ്സി ചാനെ ഒരിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജേസിയുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. കഞ്ചാവ് സപ്ലൈ ചെയ്തുവെന്ന കുറ്റവും ജെയ്സിക്കെതിരെ ഉണ്ടായി. ഒരു വര്‍ഷത്തോളം ജെയ്സി ശിക്ഷയനുഭവിച്ചു.
.jpg)


