ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു, കേട്ടപ്പോള്‍ ഒരു നിസ്സഹായ അവസ്ഥയിലായി പോയി ; ഭാവന
നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലുണ്ടായിരുന്നു.
വിചാരണ കോടതി വിധിയില്‍ തനിക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല എന്ന് നടി ഭാവന. ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും എന്നാല്‍ അതേ സമയം താന്‍ ഒരു നിസ്സഹായ അവസ്ഥയിലായി എന്നും ഭാവന പറഞ്ഞു
'വിചാരണ കോടതി വിധിയില്‍ എനിക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. എവിടെയൊക്കെയോ ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു എന്നാല്‍ അതേസമയം ഞാന്‍ ഒരു നിസ്സഹായ അവസ്ഥയിലായി. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് സംഭവിച്ചു ഇനി അത് ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന നിലയിലേക്ക് നമ്മള്‍ എത്തും. ഒപ്പം ഫെബ്രുവരിയില്‍ അനോമിയുടെ റിലീസ് ഉള്ളതിനാല്‍ ജനുവരി പകുതി മുതല്‍ പ്രൊമോഷന്‍ ഉണ്ടായിരുന്നു. ഞാന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല എന്ന് ഉണ്ടായിരുന്നു', ഭാവന പറയുന്നു.
.jpg)


