ഒടിഞ്ഞ കാല് കെട്ടിവെച്ചാണ് താന്‍ ആ സിനിമ പൂര്‍ത്തിയാക്കിയത് ; സേതുവിന്റെ തമിഴ് റീമേക്കിനെ കുറിച്ച് കിച്ച സുദീപ്

kiccha
kiccha

'കന്നടയില്‍ ഒരുപാട് നടന്‍മാര്‍ റിജെക്ട് ചെയ്ത സ്‌ക്രിപ്റ്റ് ആയിരുന്നു സേതു റീമേക്ക്

വിക്രം ചിത്രം സേതുവിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് മനസുതുറന്ന് നടന്‍ കിച്ച സുദീപ്. നിരവധി നടന്‍മാര്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റ് ആയിരുന്നു അതെന്നും ഒടുവില്‍ അത് തന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി എന്നും സുദീപ് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചു എന്നും ഒടിഞ്ഞ കാല് കെട്ടിവെച്ചാണ് താന്‍ സിനിമ പൂര്‍ത്തിയാക്കിയത് എന്നും നടന്‍ പറഞ്ഞു.

tRootC1469263">

'കന്നടയില്‍ ഒരുപാട് നടന്‍മാര്‍ റിജെക്ട് ചെയ്ത സ്‌ക്രിപ്റ്റ് ആയിരുന്നു സേതു റീമേക്ക്. കാരണം മുടി വെട്ടണം, ഒട്ടും ഗ്ലാമര്‍ ഇല്ലാത്ത റോള്‍ ആയിരുന്നു അത്. സേതുവില്‍ അഭിനയിക്കുമ്പോള്‍ അന്ന് വിക്രമും വലിയ സ്റ്റാര്‍ അല്ല. കന്നടയില്‍ എന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ എല്ലാവരും ഒഴിവാക്കിയ സിനിമ എന്റെ പക്കല്‍ വന്നു. പക്ഷെ സിനിമയുടെ ഷൂട്ടിന്റെ ഏഴാമത്തെ ദിവസം സെറ്റില്‍ വലിയ ഒരു ആക്‌സിഡന്റ് നടന്നു. തേനീച്ചകളുടെ ആക്രമണം നടന്നു, മൂന്നാം നിലയില്‍ നിന്ന് ഞാന്‍ താഴേക്ക് വീണു. ഒരു മരത്തില്‍ ഇടിച്ചാണ് ഞാന്‍ വീണത് എന്റെ കാല് മുഴുവന്‍ ഒടിഞ്ഞു. കാല് കെട്ടിവെച്ചാണ് ഞാന്‍ സിനിമ പൂര്‍ത്തിയാക്കിയത്. ഈ സിനിമ വര്‍ക്ക് ആയില്ലെങ്കില്‍ തിരിച്ച് ഹോട്ടലില്‍ വന്നു ജോലി ചെയ്യണം എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. അതും എനിക്കൊരു ടെന്‍ഷന്‍ ആയിരുന്നു. ആ സിനിമയ്ക്കായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു', സുദീപിന്റെ വാക്കുകള്‍.

ഹുച്ച എന്നായിരുന്നു സിനിമയുടെ പേര്. ഓം പ്രകാശ് റാവു ആയിരുന്നു ഈ റീമേക്ക് ചിത്രം സംവിധാനം ചെയ്തത്. വിക്രമിനെ നായകനാക്കി ബാല ഒരുക്കിയ റൊമാന്റിക് ട്രാജഡി സിനിമയാണ് സേതു. നടന്‍ വിക്രമിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ സിനിമയാണ് ഇത്. ഇളയരാജ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ വിക്രമിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം, വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള സുദീപ് ചിത്രം.

Tags