മദ്യപാനം, പുകവലി തുടങ്ങിയ പരിപാടികളൊന്നും തന്റെ ജീവിത പങ്കാളിക്ക് ഉണ്ടാകരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു ; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് നടി അഞ്ജു കുര്യന്
'മാട്രിമോണിയിലൂടെ വിവാഹാലോചന വരുന്നത്. ഞങ്ങള്‍ ശരിക്കും ഒരു മൂന്ന് മാസം സമയമെടുത്തു.
തന്റെ ഭര്ത്താവിനെക്കുറിച്ചുണ്ടായിരുന്ന സങ്കല്പത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും നടി അഞ്ജു കുര്യന്. മാട്രിമോണിയിലൂടെയായിരുന്നു അഞ്ജുവും റോഷനും പരിചയപ്പെട്ടതെന്നും മദ്യപാനം, പുകവലി തുടങ്ങിയ പരിപാടികളൊന്നും തന്റെ ജീവിത പങ്കാളിക്ക് ഉണ്ടാകരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. പ്ലാന്റര്‍ ആയ റോഷനാണ് അഞ്ജുവിന്റെ ജീവിത പങ്കാളി.
'മാട്രിമോണിയിലൂടെ വിവാഹാലോചന വരുന്നത്. ഞങ്ങള്‍ ശരിക്കും ഒരു മൂന്ന് മാസം സമയമെടുത്തു. സംസാരിച്ച് നോക്കിയിട്ട് കാണാം എന്ന നിലപാടിലായിരുന്നു ഞങ്ങള്‍. പുതിയതായിട്ട് ഒരാളോട് സംസാരിക്കുകയാണ്. എങ്ങനെയാണ്, എന്താണ് എന്നൊന്നും രണ്ട് പേര്‍ക്കും അറിയത്തില്ല. സംസാരിച്ച് നോക്കിയിട്ട് ഓക്കെയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ഇത് മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന് ഞാന്‍ പറയാം എന്ന് എന്റെ വീട്ടില്‍ ഞാന്‍ പറഞ്ഞു. റോഷന് അത് അദ്ദേഹത്തിന്റെ വീട്ടുകാരോടും പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യെസ് തന്നെയായിരുന്നു. അങ്ങനെ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഉറപ്പിക്കല്‍ കഴിഞ്ഞു. കറക്ട് ഒരു വര്‍ഷം ആയപ്പോള്‍ എന്‍?ഗേജ്മെന്റ് നടത്തി', അഞ്ജു പറഞ്ഞു.
'ഞാനിത് പറയുമ്പോള്‍, ഞാനിത്രയും പഴഞ്ചന്‍ ആണോ എന്നൊക്കെ ആള്ക്കാര് ചിലപ്പോള്‍ ചിന്തിക്കുമായിരിക്കും. ഒന്ന് എനിക്ക് ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ അങ്ങനെ ഫോളോ ചെയ്യുന്ന ഒരാളാണ്. മദ്യപാനം, പുകവലി തുടങ്ങിയ പരിപാടികളൊന്നും പാടില്ല എന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരുത്തനെ ഞാന്‍ എവിടുന്ന് കൊണ്ടുവരാനാ നീ പറയുന്നത്, നീ വേറെന്തെങ്കിലുമൊക്കെ പറയുകയാണെങ്കില്‍ ഓക്കെ എന്ന് എന്റെ അപ്പന് തന്നെ എന്നോട് പറയും. 'രണ്ടെണ്ണം അടിക്കാത്ത അച്ചായനോ ? എന്റെ സര്‍ക്കിളില്‍ പോലും അങ്ങനെ ഒരാളില്ലല്ലോ എന്നൊക്കെ അപ്പന് പറയും. ഞാന്‍ അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് രണ്ടെണ്ണം അടിക്കാത്ത ഒരാളെ തന്നെ മതി എന്നൊരു നിലപാടിലായിരുന്നു'.
'നീ പറയുന്ന ഒരാളെപ്പോലും അങ്ങനെ കിട്ടത്തില്ല. വെള്ളമടി പാടില്ല, ഹെല്‍ത്തി ആയിരിക്കണം ഇത് എന്തോരം ടാസ്ക്കുകളാ'. ഇങ്ങനെയൊക്കെയാണ് വീട്ടുകാര്‍ പറഞ്ഞത്. എന്റെ വീട്ടുകാരൊക്കെ കയ്യൊഴിഞ്ഞു. എന്റെ സുഹൃത്തുക്കളുടെ സര്‍ക്കിളില്‍ ആണെങ്കിലും ഞാന്‍ ഈ പറഞ്ഞ ?ഗുണങ്ങളുള്ള ആളെ കിട്ടാന്‍ കുറച്ചു പാടായിരുന്നു. പക്ഷേ അവസാനം അത് സംഭവിച്ചു', അഞ്ജു കുര്യന് പറഞ്ഞു.
.jpg)

