എന്നെവച്ച് ഒരു സിനിമ ചെയ്യാം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് നടക്കാത്ത ഒരു സ്വപ്നമായി തന്നെ തുടരും ; ഭാരതിരാജയ്ക്ക് അനുശോചനം അറിയിച്ച് ഖുശ്ബു
അദ്ദേഹത്തിന്റെ സിനിമകള്‍ സിനിമാ നിര്‍മാണത്തിന്റെ ബെഞ്ച് മാര്‍ക്കുകളാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സംവിധായകന്‍ ഭാരതിരാജക്ക് അനുശോചനം അറിയിച്ച് നടി ഖുശ്ബു. തമിഴ് സിനിമയില്‍ ഒരു ഇരുണ്ട മേഘം പോലെയാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സിനിമകള്‍ സിനിമാ നിര്‍മാണത്തിന്റെ ബെഞ്ച് മാര്‍ക്കുകളാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ആദരണീയനായ സംവിധായകന്‍, ഇതിഹാസം ഭാരതിരാജ ഇനി നമ്മോടൊപ്പമില്ലെന്ന് അറിയുമ്പോള്‍ അതീവ ദുഃഖമുണ്ട്. തമിഴ് സിനിമയില്‍ ഒരു ഇരുണ്ട മേഘം പോലെയാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സിനിമകള്‍ സിനിമാ നിര്‍മാണത്തിന്റെ ബെഞ്ച് മാര്‍ക്കുകളാണ്.
അവ തുടര്‍ന്നും നിലനില്‍ക്കും. എല്ലാ സിനിമാ പ്രേമികള്‍ക്കുമായി വലിയൊരു പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. എന്നെവച്ച് ഒരു സിനിമ ചെയ്യാം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് നടക്കാത്ത ഒരു സ്വപ്നമായി തന്നെ തുടരും. നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും സര്‍'. - ഖുശ്ബു കുറിച്ചു.
.jpg)

