'ഹാഷ്ടാഗ് അവൾക്കൊപ്പം' ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

google news
hashtag avalkoppam

'ഹാഷ്ടാഗ് അവൾക്കൊപ്പം' ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു.എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. തന്ത്രമീഡിയ ആണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്. നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

ഹൊറർ, സസ്പെൻസ് ചിത്രമായി എത്തുന്ന ഈ സിനിമയിൽ കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക. കന്നഡ ഭാഷയിൽ ആണ് ചിത്രത്തിൽ നായിക സംസാരിക്കുന്നത്. അരിസ്റ്റോ സുരേഷ്, ബ്യന്ദ കൃഷ്ണ ,സേതുലക്ഷ്മി അമ്മ , സജിൻ വർഗ്ഗീസ്, ഷീൻ കിരൺ,ഷാജി ജോൺ, ഹരിദാസ്, വിപിൻ, ഗൗരി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.ക്യാമറ – രാരീഷ്.ഗാനരചന – ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫൻ, എ.യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം, പശ്ചാത്തല സംഗീതം – ജയേഷ് സ്റ്റീഫൻ, എഡിറ്റിംഗ് – ജോമിൻ.


 

Tags