'ഞാൻ ഇപ്പോൾ ഒരു സുരക്ഷിതവും സന്തോഷകരവുമായ റിലേഷൻഷിപ്പിലാണ്' ; സാനിയ ഇയ്യപ്പൻ

SANIYA

 മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളായ സാനിയ ഇയ്യപ്പ  തന്റെ പ്രണയബന്ധത്തെക്കുറിച്ചും വിവാഹ സങ്കല്പങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. താൻ ഇപ്പോൾ ഒരു സുരക്ഷിതവും സന്തോഷകരവുമായ പ്രണയബന്ധത്തിൽ ആണെന്നും എന്നാൽ ഉടൻ തന്നെ വിവാഹം കഴിക്കാൻ പ്ലാനുകളൊന്നുമില്ലെന്നും സാനിയ വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു സാനിയയുടെ ഈ വെളിപ്പെടുത്തൽ. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് ഒരേയൊരു കാര്യമാണ് തനിക്ക് പറയാനുള്ളതെന്നും, സ്വന്തം ആത്മാഭിമാനം പണയം വെച്ചുകൊണ്ട് ആരും ഒരു റിലേഷൻഷിപ്പിലും തുടരരുതെന്നും സാനിയ ഓർമ്മിപ്പിച്ചു. തങ്ങളുടെ ബന്ധം ടോക്സിക് ആണെന്ന് ചുറ്റുമുള്ളവർ പറയുന്നുണ്ടെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാൻ തയ്യാറാകണമെന്നും നടി കൂട്ടിച്ചേർത്തു.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി, ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സാനിയ അയ്യപ്പൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറിയ താരമാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ലൂസിഫറി’ലെയും അതിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലെയും ജാൻവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ പ്രേതം 2, പതിനെട്ടാംപടി, സ്വർഗ്ഗവാസൽ തുടങ്ങിയ സിനിമകളിലും അടുത്തിടെ പുറത്തിറങ്ങി ആഗോള ശ്രദ്ധ നേടിയ ‘കല്യാണി’ എന്ന മ്യൂസിക് വീഡിയോയിലും സാനിയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് തനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നതെന്നും, എന്നാൽ കരിയറിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സാനിയ പറഞ്ഞു.

Tags