അന്ന് കേരളത്തിൽ 150 ദിവസംകടന്നു, ഇന്ന് വീണ്ടും തരംഗമാകുമോ; 4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ "ഹാപ്പി"
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അർജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അർജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ഗീത ആർട്സിൻറെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് ആണ് ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ എട്ടിന് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്
.jpg)


