കാട്ടാളനില്‍ ഞെട്ടിക്കുന്ന ലുക്കില്‍ ഹനാന്‍ ഷാ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന ഹനാന്‍ ഷാ ഇതാദ്യമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയിലെ ഹനാന്‍ ഷായുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവര്‍ന്ന ഹനാന്‍ ഷാ ഇതാദ്യമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രം മേയ് മാസം വേള്‍ഡ് വൈഡ് റിലീസിനെത്തും.
സിനിമയുടെ പുറത്തുവന്ന ട്രെയ്‌ലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
'കാട്ടാളന്‍' സിനിമയ്ക്കായി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.
ദീര്‍ഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളന്‍' പാക്കപ്പായത്.
.jpg)

