ഹക്കിം ഷാജഹാൻ ചിത്രം ‘കടകൻ’ ഒടിടിയില്‍
Jan 6, 2025, 20:08 IST
ഹക്കിം ഷാജഹാൻ നായകനായ ചിത്രം കടകൻ ഒടിടിയില്‍ എത്തി. ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജില്‍ മമ്പാടാണ്. ആക്ഷന് പ്രാധാന്യം നല്‍കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഖലീലാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് കടകൻ സിനിമ ഒടിടിയില്‍ എത്തിയത്.
കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന് ആണ്. ബോധിയും എസ്കെ. മമ്പാടും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്നു.