ആറുമാസം ജിമ്മിൽ, കുറച്ചത് 15 കിലോ ; ‘മസ്തിഷ്ക മരണം’ ചിത്രത്തിലെ ലുക്കിനെ കുറിച്ച് രജിഷ വിജയൻ

mastishkarajisha

 കൃഷാന്ദ് സംവിധാനം ചെയ്ത ‘മസ്തിഷ്ക മരണം’ എന്ന ചിത്രത്തിലെ രജിഷ വിജയന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിലെ ഫ്രീഡ സോമൻ എന്ന കഥാപാത്രത്തിനായി താൻ നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ രജിഷ മനസ്സ് തുറക്കുന്നു.

ആറുമാസം ജിമ്മിൽ ചെലവഴിച്ച് 15 കിലോയിലേറെ ഭാരമാണ് രജിഷ കുറച്ചത്. ഒരു ഫോട്ടോഷൂട്ടിന് പോലും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്ത ലുക്കുകളാണ് ഫ്രീഡ സോമനായി സ്വീകരിച്ചത്. സിനിമയ്ക്ക് വേണ്ടി ശരീരപ്രകൃതി മാറ്റുന്നതിൽ തനിക്ക് വലിയ സന്തോഷമാണെന്ന് താരം വെളിപ്പെടുത്തി. “ഇത്തരം കഥാപാത്രങ്ങളും ലുക്കുകളും ജീവിതത്തിൽ വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ. അതുകൊണ്ട് തന്നെ വളരെ ആസ്വദിച്ചാണ് ഈ സിനിമ ചെയ്തത്. എന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തവും ത്രില്ലിങ്ങുമായ അനുഭവമാണിത്.” – രജിഷ വിജയൻ

tRootC1469263">

മുൻപ് ‘ജൂൺ’ എന്ന ചിത്രത്തിന് വേണ്ടിയും താരം സമാനമായ മാറ്റങ്ങൾ വരുത്തിയിരുന്നു. മസ്തിഷ്ക മരണം തന്റെ കരിയറിലെ തന്നെ വ്യത്യസ്തവും ത്രില്ലിങ്ങുമായ ഒരനുഭവമാണെന്ന് രജിഷ കൂട്ടിച്ചേർത്തു. ഫെബ്രുവരി 27-ന് തിയറ്ററുകളിലെത്തിയ ‘മസ്തിഷ്ക മരണം’ ഒരു സൈബർ പാത്ത് സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. 2046-ൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags