വിവാഹ വാർഷികം ആഘോഷിച്ച് ജി. വേണുഗോപാൽ

G. Venugopal celebrates wedding anniversary
G. Venugopal celebrates wedding anniversary

35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഗായകന്‍ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ചാണ് വേണുഗോപാല്‍ ഭാര്യയ്ക്ക് ആശംസ നേര്‍ന്നത്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കുമൊടുവില്‍ തങ്ങള്‍ വീണ്ടും പ്രണയത്തിലേക്ക് വീഴുന്നുവെന്ന് വേണുഗോപാല്‍ കുറിച്ചു. '35 വര്‍ഷമായി, ഇപ്പോഴും ശക്തമായ തുടരുന്നു. ഓരോ വഴക്കിനും വാഗ്വാദത്തിനും ശേഷം വീണ്ടും പ്രണയത്തിലേക്ക് വീഴുന്നു. വീര്യം കൂടിയ വീഞ്ഞുപോലെയായി മാറുന്നു. കാലക്രമേണ കൂടുതല്‍ മൂല്യമുള്ളവരും കരുത്തുള്ളവരുമായി മാറുന്നു. പ്രിയപ്പെട്ടവള്‍ക്ക് 35-ാം വിവാഹ വാര്‍ഷികാശംസകള്‍.'-ജി.വേണുഗോപാല്‍ കുറിച്ചു.

1990 ഏപ്രില്‍ എട്ടിനായിരുന്നു വേണുഗോപാലിന്റേയും രശ്മിയുടേയും വിവാഹം. ഗായകന്‍ അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കള്‍.പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തത്. 
 

Tags