ഒരു അപ്പൂപ്പനോട് സംസാരിക്കുന്ന പോലെ ഫ്രീയായി സംസാരിക്കാൻ തോന്നി ; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അഹാന കൃഷ്ണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ. ലോകത്തെ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണെന്ന് തോന്നാത്ത വിധം ലളിതമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ഒരു അപ്പൂപ്പനോട് സംസാരിക്കുന്ന കംഫർട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അഹാന മനസ്സ് തുറന്നത്.
തന്റെ പിതാവും നടനുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പമാണ് അഹാന പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കണ്ടത്. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ തലത്തിലുള്ളതായിരുന്നുവെന്ന് താരം ഓർത്തെടുത്തു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുക എന്നത് എല്ലാവർക്കും ലഭിക്കുന്ന അവസരമല്ല.
പൊതുവേദിയിലല്ല, അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് ഞങ്ങൾ കണ്ടത്. മുറിയിലേക്ക് ചെന്നപ്പോൾ തന്നെ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങളെ അദ്ദേഹം കംഫർട്ടബിൾ ആക്കി. ഒരു അപ്പൂപ്പനോട് സംസാരിക്കുന്ന പോലെ ഫ്രീയായി സംസാരിക്കാൻ തോന്നി. അത്തരമൊരു പോസിറ്റീവ് എനർജിയാണ് അദ്ദേഹം നൽകിയത് അഹാന പറഞ്ഞു. ഞങ്ങളെക്കുറിച്ച് അദ്ദേഹം മുൻകൂട്ടി മനസ്സിലാക്കിയിരുന്നു എന്നത് അത്ഭുതപ്പെടുത്തിയെന്നും അഹാന പറഞ്ഞു. സോഷ്യൽ മീഡിയയിൽ തങ്ങൾ സജീവമാണെന്ന കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. കാണുന്നതിന് മുമ്പ് തന്നെ തങ്ങളെക്കുറിച്ച് അദ്ദേഹം പഠിച്ചിരുന്നു എന്നും അഹാന കൂട്ടിച്ചേർത്തു.
.jpg)

