മരുമകന്റെ സ്ഥാനത്തു നിന്ന് അച്ഛന് കൊള്ളിവെക്കാനുള്ള യോഗമുണ്ടായിരുന്നു : ഗോപി സുന്ദറിനെ കുറിച്ച് അമൃത

amritha
 മലയാളികളുടെ പ്രിയങ്കരിയായ അമൃതയുടെ ഔദ്യോഗിക ജീവിതത്തിനൊപ്പം തന്നെ പലപ്പോഴും ചർച്ചയാക്കപ്പെട്ട ഒന്നാണ് താരത്തിന്റെ സ്വകാര്യ ജീവിതവും. നടൻ ബാലയുമായുള്ള വിവാഹമോചനവും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും കഴിഞ്ഞ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തിലേക്കും പിന്നീട് വേർപിരിയലിലേക്കും എത്തിയ അമൃതയുടെ ജീവിതയാത്ര വാർത്തകളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും ആ ബന്ധം തന്റെ ജീവിതത്തിൽ നൽകിയ സ്വാധീനത്തെക്കുറിച്ചും വെളിപ്പെടുത്തലുകൾ നടത്തുകയാണ് അമൃത. 
tRootC1469263">
ഗോപി സുന്ദറുമായി വേർപിരിയുക എന്നത് ഇരുവർക്കും ഇടയിലുണ്ടായ സംയുക്തമായ തീരുമാനമായിരുന്നുവെന്ന് അമൃത വ്യക്തമാക്കുന്നു. വർഷങ്ങളോളം നീണ്ടുനിന്ന മാനസികമായ പ്രയാസങ്ങൾക്കും ബഹുമാനമില്ലായ്മയ്ക്കും ഇടയിൽ തന്നെ പിന്തുണയ്ക്കാൻ ഒരാൾ എത്തിയത് ആ സമയത്ത് വലിയ ആശ്വാസമായിരുന്നുവെന്നും അമൃത കൂട്ടിച്ചേർത്തു.
മ്യൂസിക് എന്ന പൊതുവായ താല്പര്യം ഇരുവരെയും ഒന്നിപ്പിക്കുകയും ആ ബന്ധം മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ രണ്ടുപേരും ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഗോപി സുന്ദറിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണ് അമൃത സൂക്ഷിച്ചിരുന്നത്. അന്നത്തെ ആ വൈകാരിക നിമിഷങ്ങൾ ഇന്നും തനിക്ക് ജെനുവിൻ ആണെന്നും അതൊരിക്കലും തള്ളിപ്പറയാൻ കഴിയില്ലെന്നും അമൃത പറയുന്നു.
"ഏത് സമയത്തതാണോ അങ്ങനെ ഒരു തീരുമാനം എടുത്ത് അപ്പോൾ ഞങ്ങൾ രണ്ടുപേരും നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനം ആയിരുന്നു അത്. അന്ന് അവരുടെ അമ്മയെ എന്റെ അമ്മ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് ഒരു കാലം കഴിയുമ്പോൾ നീ പോടാ എന്ന പറയാൻ പറ്റില്ല. അതെന്റെ ജെനുവിനായ ഇമോഷനായിരുന്നു. അത് അവിടെ ഇപ്പോഴും നിൽക്കുന്നുണ്ട്. പുള്ളിയും ഞാനും ഈ ബന്ധം നന്നായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ ഒരുപാട് വർഷത്തിന് ശേഷമുള്ള ഒരു തീരുമാനം ആയിരുന്നു ഇത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ മ്യൂസിക് എന്നതുണ്ട്. നന്നായി വരണമെന്ന് ഞാനും അദ്ദേഹവും ആഗ്രഹിച്ചിരുന്നു. അല്ലാതെ പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഞാൻ ആ സമയത്ത് അത്രയും ആഗ്രഹിച്ചിരുന്നു."
അച്ഛന്റെ മരണസമയത്ത് ഗോപി സുന്ദർ നൽകിയ പിന്തുണയെക്കുറിച്ചും അമൃത ഏറെ വൈകാരികമായാണ് സംസാരിച്ചത്. ഒരു മരുമകൻ എന്ന നിലയിൽ അച്ഛന്റെ അവസാന കർമ്മങ്ങൾ ചെയ്യാനും കൊള്ളി വെക്കാനുമുള്ള യോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ ഒരു മകനെപ്പോലെ കൂടെ നിന്ന അദ്ദേഹത്തെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അമൃത പറയുന്നു. 
ഒരുപക്ഷേ ആ ഒരു വർഷത്തെ കാലയളവിൽ തന്റെ ജീവിതത്തിൽ താങ്ങായി നിൽക്കാൻ വേണ്ടിയാകാം അദ്ദേഹം വന്നതെന്നും പിന്നീട് ഒരുമിച്ച് മുന്നോട്ടു പോകാൻ പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മാന്യമായി പിരിയുകയായിരുന്നു എന്നും അമൃത കൂട്ടിച്ചേർത്തു.
"കുറേ വർഷത്തെ വേദനയും ബഹുമാനമില്ലായ്മയും ഉപദ്രവവും കഴിഞ്ഞ് ഒരാൾ എന്നെ സപ്പോർട്ട് ചെയ്യാൻ വരുമ്പോൾ എനിക്കത് വലിയ കാര്യമായിരുന്നു. അന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ട്, ഇന്നും എന്നെ ഉപദ്രവിക്കുന്നില്ല. ആ സമയത്ത് അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി എനിക്ക് വളരെ സപ്പോർട്ട് ആയിരുന്നു. അച്ഛൻ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്. അച്ഛന് ഒരു മരുമകൻ എന്ന സ്ഥാനത്ത് നിന്ന് കർമ്മം ചെയ്യാനും കൊള്ളി വെക്കാനും യോ​ഗം ഉണ്ടാകും. ആ ഒരു വർഷത്തിന് വേണ്ടി മാത്രം വന്നു. പിന്നെ മുന്നോട്ട് പോയപ്പോൾ മനസിലായി ശരിയാവില്ല എന്ന്. അങ്ങനെ രണ്ട് പേരും കൂടെയെടുത്ത തീരുമാനമാണ് പിരിയാമെന്നത്." 
നിലവിൽ ഇരുവരും തമ്മിൽ വലിയ തോതിലുള്ള ആശയവിനിമയങ്ങൾ ഇല്ലെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. ജന്മദിനങ്ങളിലും മറ്റും മെസ്സേജ് അയക്കാറുണ്ടെങ്കിലും അവസാനിപ്പിച്ച ഒരു വികാരത്തെ വീണ്ടും കുത്തിപ്പൊക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അമൃത വ്യക്തമാക്കി

Tags