ജനനായകന്റെ ട്രെയിലറിൽ ​ഗൂ​ഗിൾ ജെമിനിയുടെ വാട്ടർമാർക്ക്, ട്രോൾ

Google Gemini watermark in Jananayaka trailer, trolls


വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. വിജയ് വേഷമിടുന്ന അവസാനത്തെ സിനിമ എന്ന നിലയിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ട്രെയ്​ലറിലെ ഒരു പിഴവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. രൂക്ഷമായ പരിഹാസവും ഇതിനെച്ചൊല്ലി ട്രെയിലർ നേരിടുന്നുണ്ട്.

tRootC1469263">

ട്രെയിലറിൽ വിജയ് തോക്കെടുക്കുന്ന ഒരു രംഗമുണ്ട്. താരത്തിന്റെ കൈയും തോക്കും മാത്രമാണ് സ്ക്രീനിലുള്ളത്. ഈ രംഗത്തിൽ സ്ക്രീനിന്റെ ഒരു ഭാഗത്ത് ഗൂഗിൾ ജെമിനിയുടെ വാട്ടർമാർക്ക് പ്രത്യക്ഷപ്പെട്ടതാണ് ട്രോളുകൾ വരാനുള്ള കാരണം. ട്രെയ്​ലറിന്റെ 23-ാം സെക്കൻഡിൽ മിന്നിമറയുന്ന ഒരു രംഗത്തിലാണ് ഈ പിഴവുള്ളത്. ഈ രംഗത്തിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. എഡിറ്റിംഗിൽ സംഭവിച്ച വലിയൊരു വീഴ്ചയായാണ് ഇതിനെ ആരാധകർ കാണുന്നത്.

ഇത്രയും വലിയ ബജറ്റുള്ള സിനിമകളിൽ ഇത്തരം പിഴവുകൾ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിനിമകളിൽ AI ഉപയോഗിക്കുന്നത് ശരിയായ പ്രവണതയല്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നത്. സിനിമകളിൽ AI ഉപയോഗിക്കുന്നത് ഈ കലാരൂപത്തിന് 'അപമാനമാണെന്ന്' പലരും അഭിപ്രായപ്പെട്ടു. എന്തൊരു അവസ്ഥ, ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമല്ലേ, അത് ഗംഭീരമാകേണ്ടതല്ലേ? എന്നായിരുന്നു മറ്റൊരു കമന്റ്.

Tags