‘ഗുഡ് ബാഡ് അഗ്ലി’ ഒടിടിയിൽ എത്തി

good bad
good bad

അജിത്ത് കുമാർ നായകനായി എത്തിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ഒന്നാണ്. ഏപ്രിൽ 10 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചത്. ആരാധകർക്കിടയിൽ ഏറെക്കാലത്തിന് ശേഷമാണ് അജിത്ത് ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നത്. അജിത്തിൻറെ കരിയറിലെ ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം 250 കോടിക്ക് അടുത്താണ് ചിത്രം നേടിയ കളക്ഷൻ. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്ലിലൂടെ കാണാനാവും.

Tags