അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ഒടിടിയില്‍

good bad
good bad

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി.ഗുഡ് ബാഡ് അഗ്ലിയുടെ ആകെ കളക്ഷനില്‍ സര്‍പ്രൈസ് മുന്നേറ്റമാണ്. ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദൻ സംവിധാനം നിര്‍വഹിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെ മെയ് എട്ടിന് സ്‍ട്രീമിംഗ് തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്.അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

tRootC1469263">

അജിത്ത് കുമാര്‍ നായകനായി മുമ്പ് വന്നത് വിടാമുയര്‍ച്ചിയാണ്. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

Tags