'ഗോൾഡ്' ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

gold

പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും രചന നിർവഹിക്കുകയും ചെയ്ത മലയാളം ആക്ഷൻ കോമഡി ചിത്രമാണ് “ഗോൾഡ്”. ചിത്രം ഡിസംബർ ഒന്നിന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. സമ്മിശ്ര അഭിപ്രായ൦ നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രം   ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസ് ആയത്. ഇപ്പോൾ സിനിമയുടെ പുതിയ ഗാനം പുറത്തുവിട്ടു.


ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ദീപ്തി സതി, അജ്മൽ അമീർ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ബാബുരാജ്, ലാലു കെ അലക്‌സ്, ജഗദീഷ്, സുരേശൻ, സുരേഷ്, കെ. തിലകൻ, അബു സലിം, അൽത്താഫ് സലിം, പ്രേംകുമാർ, സുധീഷ്, എൽദാവേല ബാബു, ജാഫർ ഇടുക്കി, തെസ്‌നി ഖാൻ, സൂരജ് സത്യൻ, പ്രഭു, ജസ്റ്റിൻ ജോൺ, ഫൈസൽ മുഹമ്മദ്, ജോളി മൂത്തേടൻ, എം.എ. ഷിയാസ്, വിനീത് മോൻ, സിബി തട്ടിൽ ഡേവിഡ്, സാബു തങ്ക്‌സോ, സിബി താങ്ക്‌സോ. ബാസ്റ്റിൻ, മജു മാത്യു, വിജൽ സുരേഷ്, ശങ്കർദാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രഫി, വിഷ്വൽ ഇഫക്‌റ്റുകൾ, കളർ ഗ്രേഡിംഗ്, ആനിമേഷൻ ടൈറ്റിലുകൾ എന്നിവയിലും അൽഫോൺസ് പുത്രൻ പ്രവർത്തിച്ചിട്ടുണ്ട്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തിന് ശേഷം അദ്ദേഹം സംവിധാനത്തിലേക്കുള്ള തിരിച്ചുവരവാണിത്. നിർമ്മാണം: സുപ്രിയ മേനോൻ, ലിസിറ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം: ആനന്ദ് സി. ചർദ്രൻ


 

Share this story