ആട് 3 ഒടിടിയിലേക്ക്

aadu 3

മികച്ച കളക്ഷന്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന 'ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച കളക്ഷന്‍ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സ്ട്രീമിങ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തിയേറ്ററില്‍ നിന്ന് 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം സീ 5 ല്‍ മെയ് 1 മുതല്‍ സ്ട്രീമിങ് ആരംഭിക്കും

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

Tags