ക്യൂട്ട് ഗിബ്ലി ചിത്രങ്ങളുമായി സൗഭാഗ്യ

saubagya
saubagya

മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. സൗഭാഗ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടാറുള്ളതും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ പുതിയ ട്രൻഡ് ആയ ഗിബ്ലി ചിത്രങ്ങളാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗിബ്ലി അനിമേഷനിലൂടെ ചെയ്ത കുടുംബചിത്രവും മകൾ സുധാപ്പൂ എന്നു വിളിക്കുന്ന സുദർശനയുടെ ചിത്രങ്ങളും സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുധാപ്പുവിന്റെ വിശേഷങ്ങൾ അറിയാൻ നിരവധി ആളുകൾ കാത്തിരിക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സൗഭാഗ്യ മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുമുണ്ട്. വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളും മകളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

മകളുടെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും സൗഭാഗ്യ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. മകൾക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സൗഭാഗ്യയെക്കൂടാതെ നിരവധി സെലിബ്രിറ്റികൾ തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ എഐയുടെ സഹായത്തോടെ അനിമേറ്റഡ് ചിത്രങ്ങളാക്കി മാറ്റി ഷെയർ ചെയ്യുന്നുണ്ട്.

Tags