ഷൺമുഖനെക്കൊണ്ട് ജോർജ് സാർ ഡാൻസ് കളിപ്പിച്ച 'ശാന്തമീ രാത്രിയിൽ' വീഡിയോ

thudarum
thudarum

തുടരും എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ​ഗാനമെത്തി. ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ എന്ന ​ഗാനമാണ് വീഡിയോ രൂപത്തിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജോണിവാക്കർ എന്ന ചിത്രത്തിലെ ​ഗാനത്തിന്റെ പുതിയ പതിപ്പാണിത്. ജേക്സ് ബിജോയ് ആണ് ​ഗാനം റീ-അറേഞ്ച് ചെയ്തിരിക്കുന്നത്. അരവിന്ദ് ദിലീപ് നായരാണ് ​ഗാനം ആലപിച്ചത്.

തുടരും എന്ന ചിത്രത്തിലെ നിർണായകരം​ഗത്തുവരുന്ന ​ഗാനമാണിത്. മോഹൻലാൽ, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരെ ​ഗാനത്തിൽ കാണാം. 1992-ൽ പുറത്തിറങ്ങിയ ജോണിവാക്കറിലെ ഈ ​ഗാനത്തിന്റെ വരികൾ ​ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. സം​ഗീതം എസ്.പി വെങ്കിടേഷ്. യേശുദാസാണ് ആലാപനം. ജയരാജ് ആണ് ജോണി വാക്കർ സംവിധാനം ചെയ്തത്.

മോഹൻലാലിന്റെ 360-ാം ചിത്രമാണ് 'തുടരും'. ശോഭനയാണ് നായിക. ഓപ്പറേഷൻ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ.ആർ. സുനിലിന്റേതാണ് കഥ. സുനിലും

Tags